Obituary
തൃശൂർ: പാടുകാട് സ്വദേശി ചേലക്കൽ ശിവൻ-രഞ്ജിനി ദമ്പതികളുടെ മകൻ സി.എസ്. ദീപക് (46) നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: ദിയ, ശ്രീയ.
ചാലക്കുടി: സുഭാഷ് നഗർ പൈനാട്ട് പടിക്കൽ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കൾ: ആസാദ്, നാസർ, ജാൻസി, ബൽക്കീസ്, സലീം. മരുമക്കൾ: ഖമർ ഭാനു, സ്വാലിഹ, മൗസ്മി, കുഞ്ഞുമുഹമ്മദ്, അബ്ബുണ്ണി.
മാള: പൊയ്യ കമ്പനിപ്പടി കുറുപ്പശേരി തൊമ്മന് (89) നിര്യാതനായി. ഭാര്യ: സിസിലി. മക്കള്‍: മേഴ്സി, കൊച്ചുത്രേസ്യ (ഇരുവരും റിട്ട. ഗവ. നഴ്സ്), ലൂസി (അംഗൻവാടി ടീച്ചര്‍), ജോസഫീന (ഗവ. നഴ്സ്). മരുമക്കള്‍: ജോണ്‍, ഫ്രാന്‍സിസ്, പ്രിന്‍സ്, ജോസ് (പഞ്ചായത്ത് സെക്രട്ടറി).
ഒല്ലൂര്‍: കുട്ടനെല്ലൂരില്‍ ദന്ത ഡോക്ടർ സോനയെ കുത്തിക്കൊന്ന കേസ്സിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. പാവറട്ടി വെള്ളുത്തേടത്ത് മഹേഷ് (36) ആണ് ചോറ്റാനിക്കരയിലെ ലോഡ്ജിലെ ഫാനില്‍ തുങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്ച വൈകീട്ട് കണ്ടെത്തിത്. കഴിഞ്ഞ ഒക്ടോബറിലാണ് മഹേഷ് കുട്ടനെല്ലൂരിലെ ക്ലിനിക്കിൽ വെച്ച് സോനയെ കുത്തി പരിക്കേല്പിച്ചത്. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണം. നവംബര്‍ നാലിന് സോന മരിച്ച ശേഷം ഒളിവില്‍ പോയ മഹേഷിനെ പൊലീസ് പിടികൂടിയിരുന്നു. ഹൈകോടതിയില്‍നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു.
മണലൂർ: ചിറമ്മൽ പുള്ളൂക്കാരൻ ദേവസി ജോർജ് (73) നിര്യാതനായി. ഭാര്യ: വെറോനി. മക്കൾ: ബാബു, ബിജു. മരുമക്കൾ: ഫെബീന. സ്നേഹ.
കേച്ചേരി: പട്ടിക്കര മുതുവമ്മൽ വാസുവിെൻറ മകൻ സുഭാഷ് (45) നിര്യാതനായി. മാതാവ്: കൗസല്യ. സഹോദരങ്ങൾ: സുരേഷ്, സുജാത.
തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജോർജ് ചിറമ്മേൽ (82) നിര്യാതനായി. ഇരിങ്ങാലക്കുട രൂപത കൽപ്പറമ്പ് ഇടവകയിലെ പരേതരായ ആൻറണി-തെരേസ ദമ്പതികളുടെ മകനാണ്. തൃശൂർ മൈനർ സെമിനാരി, ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, മദ്രാസിലെ പൂനമല്ലി സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1967 ഡിസംബർ 19ന് ആർച്ച് ബിഷപ്പ് അരുളപ്പയിൽനിന്ന് പൂനമല്ലിയിൽ വെച്ച് തിരുപ്പട്ടം സ്വീകരിച്ചു. ഷിലോങ്ങിലെ സെൻറ് പോൾ സ്കൂളിലെ പ്രൻസിപ്പലായി 11 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാനഡയിലെ വാൻകൂവർ രൂപതയിൽ ഒരു വർഷം അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഗുവാഹതി യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രപഠനത്തിൽ അദ്ദേഹം മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ പൗലോസ്, ദേവസി, റോസ, അന്നക്കുട്ടി, കുഞ്ഞിലക്കുട്ടി, സി. ബാപ്സ്റ്റിറ്റ, മാത്തിരിക്കുട്ടി. സംസ്കാരം പിന്നീട്.
ആമ്പല്ലൂർ: പാലിയേക്കര തലവണിക്കര പാഴായി വീട്ടിൽ പരേതനായ നാണുവിെൻറ മകൻ രവീന്ദ്രൻ (67) നിര്യാതനായി. സി.പി.എം പാലിയേക്കര ലോക്കൽ കമ്മിറ്റിയംഗം, സി.ഐ.ടി.യു ഒല്ലൂർ ഏരിയ കമ്മിറ്റിയംഗം, കർഷക സംഘം ഒല്ലൂർ ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: സുശീല. മക്കൾ: സൗമ്യ, വിപിൻ. മരുമക്കൾ: സുധൻ, ധന്യ.
മരോട്ടിച്ചാല്‍: ചിറപ്പാട്ട് പരേതനായ കുരിയാക്കോസിെൻറ മകന് ജോണ്‍ (76) നിര്യാതനായി. ഭാര്യ: എല്യക്കുട്ടി. മകന്: ജോബി (ചാനല്‍ അവതാരകന്). മരുമകള്‍: സോജ (സണ്‍ ഹോസ്പിറ്റല്‍, തൃശൂര്‍).
എളംതുരുത്തി: നമ്പുകുളം പത്മനാഭന് (81) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ഗീത, ബാബു, ഷാജി. മരുമക്കള്‍: ബാലന്, സുമിഷ, സുമി.
കല്ലേറ്റുങ്കര: ചിറയത്ത് ആലുക്കല്‍ ലാസറിെൻറ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കള്‍: ആൻറു, ജോളി, ഉഷ, മേഴ്സി, ലാലി, ജോജു, ജോബി. മരുമക്കള്‍: ഷാന്‍സി, പരേതനായ പൗലോസ്, ഫ്രാന്‍സിസ്, തോമസ്, ഷീബ, റോസ്ബെല്‍.
പുത്തൻപീടിക: മുറ്റിച്ചൂർ ബാപ്പു നഗറിൽ എലുവത്തിങ്കൽ തോമയുടെ മകൻ ജോയ് (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗ്രേസി. മക്കൾ: സിജോ, സിേൻറാ. മരുമകൾ: ദീപ.