കൂർക്കഞ്ചേരി: കൂർക്കഞ്ചേരി മഹല്ല് പ്രസിഡന്റും സാമൂഹിക പ്രവർത്തകനും കൂർക്കഞ്ചേരി എ.ബി.എ പ്ലാസ ഉടമയുമായ ആറ്റുപറമ്പത്ത് സൈനുദ്ദീൻ ഹാജി (78) നിര്യാതനായി. തൃശൂർ കാജാ സ്റ്റോഴ്സ് ജീവനക്കാരനായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ ഖത്തർ ട്രാക്സ് കമ്പനിയിൽ സേവനമനുഷ്ഠിച്ചു. മജ്ലിസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗവും കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസ്.എസ് പൂർവവിദ്യാർഥി സംഘം വൈസ് പ്രസിഡന്റുമാണ്. നിരവധി സാമൂഹിക, ജീവ കാരുണ്യ സംഘടന ഭാരവാഹിയുമാണ്. ഭാര്യ: സുബൈദ. മക്കൾ: സാജിദ (ഖത്തർ), ഷഹറാബാനു, സമീർ (ഖത്തർ ഗ്യാസ്), സൽജ (അബൂദബി). മരുമക്കൾ: അബ്ദുൽ റഊഫ്(ഖത്തർ), അബ്ദുൽ സലാം (വെൽക്കം സെന്റർ), അബ്ദുൽ റഹ്മാൻ (ബാബു - അബൂദബി), രചന (ഖത്തർ). സഹോദരങ്ങൾ: അശ്റഫ് (ഖത്തർ), ബഷീർ (മേംസാബ്), അൻവർ അബ്ദുല്ല (മസ്കത്ത്), സൗദ, പരേതനായ ഹനീഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കാളത്തോട് ഖബർസ്ഥാനിൽ.