Obituary
അഴീക്കോട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്.ഐ മരിച്ചു. അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി.സി. വിനോദാണ് (51) മരിച്ചത്. പറവൂർ പുത്തൻവേലിക്കര തിരുത്തൂർ സ്വദേശിയാണ്. ഒമ്പതുമാസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന് സമീപത്തായിരുന്നു അപകടം. ഭാര്യ: ജയന്തി. മക്കൾ: വൈശാഖ്, അനീന (ഇരുവരും വിദ്യാർഥികൾ). കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫിസ്, ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം നോർത്ത് പറവൂർ തോന്നിയകാവ് ശ്മശാനത്തിൽ സംസ്കരിച്ചു.
കാഞ്ഞാണി: തനിച്ച് താമസിക്കുന്ന വയോധികനെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് വിളക്കും കാൽ സെന്ററിന് വടക്ക് ചാലക്കൽ വീട്ടിൽ ഡേവീസ് (70) ആണ് മരിച്ചത്. മജീഷ്യനായിരുന്നു. തിങ്കളാഴ്ച രാവിലെ ഏറെയായിട്ടും വീട്ടിലെ വിളക്കുകൾ കത്തുന്നത് കണ്ട് സമീപ വാസികൾ വന്ന് നോക്കിയപ്പോൾ വാതിൽ തുറന്ന നിലയിലായിരുന്നു. സംശയം തോന്നി അകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. അന്തിക്കാട് പൊലീസെത്തി മേൽ നടപടി സ്വീകരിച്ചു. ഭാര്യ: മാർത്ത. മകൾ: ബേബി. മരുമകൻ: ബേബി.
മാള: പുത്തൻചിറ കൊമ്പത്ത്കടവ് ചെട്ടിക്കുന്ന് കുമ്പളത്ത് പറമ്പിൽ പരേതനായ രാമന്റെ ഭാര്യ രുക്മിണിയെ (80) വീടിനു സമീപത്തെ ആഴമുള്ള ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. രോഗിയായിരുന്ന ഇവർ ചാലിൽ വീണതെങ്ങിനെയെന്നറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു.കൊടുങ്ങല്ലൂർ അഗ്നിരക്ഷാസേന മൃതദേഹം കരക്കെത്തിച്ചു. മാള പൊലീസും സ്ഥലത്തെത്തി. മാള സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: രമണി, അനിത, നിർമല, അജയൻ, വേണു. മരുമക്കൾ: സരസ്വതി, രാജു, അനി, മണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കൊരട്ടി: തെക്കെ ഇളംചേരി പള്ളിപ്പറമ്പിൽ അജി (48) ശബരിമല ദർശനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. പിതാവ്: പി.എ. അയ്യപ്പൻ (മുൻ പഞ്ചായത്ത് അംഗം) മാതാവ്: ശാന്ത. ഭാര്യ: രമ്യ (കെ.എസ്.എഫ്.ഇ. ഏജൻറ്). മക്കൾ: ആഷ്മിത്ത്, അവിനാഷ് (ഇരുവരും തിരുമുടിക്കുന്ന് പി.എസ്.എച്ച്.എസ്. വിദ്യാർഥികൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പഞ്ചായത്ത് ശ്മശാനത്തിൽ.
പട്ടിക്കാട്: തെക്കുംപാടം കല്ലിടുക്ക് മേക്കാട്ടില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. മക്കള്‍: ഉഷ, ഷിബി, റെജി. മരുമക്കള്‍: അലക്സാണ്ടര്‍, പൊന്നച്ചന്, ജിഷ.
ഒല്ലൂർ: ചിറമ്മൽ തോമസ് മകൻ ഡേവിസ് (77) നിര്യാതനായി. ഭാര്യ: ലൂസി ഡേവിസ്. മക്കൾ: ലിന്റെ, ഗോഡ്ലി, ഗോഡ്വിൻ. മരുമക്കൾ: ലിജോ, രശ്മി, ജിതു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പട്ടേപ്പാടം: വട്ടേക്കാട്ടുപറമ്പിൽ രാജൻ (75) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: പരേതനായ ജിജേഷ്, ജിനേഷ് (പട്ടേപ്പാടം റൂറൽ കോഓപറേറ്റിവ് ബാങ്ക്). മരുമക്കൾ: രമ്യ, റീതു.
മണലൂർ: പൊൻപുലരി നഗറിൽ മുടവങ്ങാട്ടിൽ ബാലൻ (82) നിര്യാതനായി. ഭാര്യ: പദ്മിനി. മക്കൾ: ആശ, അഭിലാഷ്. മരുമക്കൾ: പരേതനായ പ്രകാശ്, വൃന്ദ (സൗത്ത് ഇന്ത്യൻ ബാങ്ക്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
എടത്തിരുത്തി: ചുലൂർ ഇയ്യാനി കോറോത്ത് പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുമതി (82) നിര്യാതയായി. മക്കൾ: ഷാജീവ്, രഞ്ജീവ്, പ്രീതി, പ്രവീൺ, ഷിബി. മരുമക്കൾ: ഹേമ, ഹരിത, ഹരിദാസ്, ഷജിത, പ്രദീപ്.
കയ്പമംഗലം: തറയിൽ പരേതനായ കണ്ണപ്പന്റെ ഭാര്യ സുലോചന (85) നിര്യാതയായി. മക്കൾ: പ്രഭാവതി, ലെവൻ, സുനന്ദ, പരേതയായ ചന്ദ്രിക. മരുമക്കൾ: ചന്ദ്രൻ, അഡ്വ. സുനന്ദിനി, ബാബു.
അരിമ്പൂർ: കവലക്കാട്ട് ജോസ് (68) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ.
തിരുവില്വാമല: കാട്ടുകുളം ലക്ഷ്മി നിവാസിൽ രാധാകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: കൈപ്പള്ളിൽ ശാന്തമ്മ. മക്കൾ: ശ്രീദേവി, ലക്ഷ്മിപ്രിയ. മരുമക്കൾ: അനിൽകുമാർ, രതീഷ്.