Obituary
എരുമപ്പെട്ടി: പൂരം കാണാനെത്തിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. എയ്യാൽ ചിറ്റലങ്ങാട് പണ്ടിരിഞ്ഞാൽ വീട്ടിൽ വിനയന്റെ മകൻ കമൽ (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് എയ്യാൽ പൂരത്തിന്റെ കൂട്ടി എഴുന്നള്ളിപ്പിന് ശേഷമാണ് സംഭവം. പൂരത്തിന് എത്തിയ കമൽ ക്ഷേത്രത്തിന് പിറകുവശത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് മൂത്രമൊഴിക്കാൻ പോയതാണെന്ന് പറയുന്നു. കമലിനെ കാണാതായതോടെ കൂട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടത്. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്ക്വാഡും കുന്നംകുളത്തുനിന്ന് എത്തിയ അഗ്നി രക്ഷാ സേനയും ചേര്‍ന്നാണ് പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കുന്നംകുളം റോയൽ ആശുപത്രി മോർച്ചറിയിൽ. എരുമപ്പെട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു. മാതാവ്: വിനീത. സഹോദരൻ: വിമൽ.
ഗുരുവായൂര്‍: ക്ഷേത്രക്കുളത്തില്‍ കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശി മുള്ളങ്ങത്ത് വീട്ടിൽ ബാലൻ (55) വീണു മരിച്ചു. ഞായറാഴ്ച രാത്രി ക്ഷേത്രനട അടച്ച ശേഷം 11.30ഓടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ മൃതദേഹം കണ്ടത്. പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചെങ്കിലും തിരിച്ചറിയാത്തതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. കുറച്ച് കാലമായി ഇയാൾ ഗുരുവായൂരിലെ ചായക്കടകളിൽ ജോലി ചെയ്ത് വരികയായിരുന്നു. ക്ഷേത്രക്കുളത്തില്‍ മരണം സംഭവിച്ചതിനാല്‍ പുണ്യാഹവും ബിംബശുദ്ധിയും വേണ്ടി വന്നു. തിങ്കളാഴ്ച രാവിലെ 11വരെ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല.
അന്തിക്കാട്: വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കാരമുക്ക് വിളക്കുംകാൽ നാല്സെന്റിൽ പണിക്കപ്പറമ്പിൽ ബാബുവിന്റെ മകൾ ശ്രുതി (26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഒമ്പതോടെയാണ് സംഭവം. വീട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവാഹിതയാണ്. മൂന്നു വർഷമായി സ്വന്തം വീട്ടിലാണ്. അന്തിക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭർത്താവ്: സുധീർ. മക്കൾ: അക്ഷജ്, അലംകൃത.
വാടനപ്പള്ളി: ചേറ്റുവ പാലത്തിന് തെക്ക് ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മകനും മരുമകൾക്കും പരിക്കേറ്റു. ആലപ്പുഴ പള്ളിക്കൽ ഭരണിക്കാവ് കാട്ടാച്ചിറ വിഹാർ രവീന്ദ്രൻറ ഭാര്യ ജയന്തിയാണ് (46) മരിച്ചത്. കാർ ഓടിച്ചിരുന്ന ജയന്തിയുടെ മകൻ പ്രഭു പ്രസാദ് (23), ഭാര്യ ആതിര (23) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചയായിരുന്നു അപകടം. ആലപ്പുഴയിൽനിന്ന് കോഴിക്കോട്ടേക്ക് പോയിരുന്ന കാർ എതിരെ വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇരുവാഹനവും തകർന്നു. പരിക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജയന്തി മരിച്ചു. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.
കരുവന്നൂർ: പനംകുളം ചിറയത്ത് ചെമ്പൻ ഔസേഫ് (86) നിര്യാതനായി. ഭാര്യ: പരേതയായ ബ്രിജിത്ത. മക്കൾ: ജോൺസൺ, ലൂസി, ആനീസ്, ജോയ്സി, റീന, വിൽസൺ. മരുമക്കൾ: ഷെർലി, ജോസ്, റിച്ചി, ആൻറണി, സിജി, പരേതനായ ജോസ്.
തൃപ്രയാർ: വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന മനപ്പിള്ളി വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ സരള (77) നിര്യാതയായി. മക്കൾ: സുജിത, സുധീർ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വലപ്പാട് പഞ്ചായത്ത് ശ്മശാനത്തിൽ.
എരുമപ്പെട്ടി: കാഞ്ഞിരക്കോട് പാമ്പുങ്കാട്ടിൽ വീട്ടിൽ ഷണ്മുഖൻ (88) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: മുകുന്ദൻ (ജല അതോറിറ്റി യൂനിയൻ - സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം), മനോഹരൻ, കാഞ്ചന, രജനി. മരുമക്കൾ: പ്രിയ, വിജി, രാജൻ, രാജൻ. സംസ്കാരം ഞായറാഴ്ച.
പെരിങ്ങോട്ടുകര: ലൂണ സെന്ററിനു സമീപം കുരുമ്പേ പറമ്പിൽ മാധവന്റെ മകൻ സുഷിൽ (53) നിര്യാതനായി. മാതാവ്: ദേവകി. സഹോദരങ്ങൾ: വത്സല, വസന്തമാലിനി, ബേബി, ഷീജ, ഷീന.
അഞ്ചേരി: ഹില്ഗാര്ഡനില് അക്കരപറ്റി തോമാസ് (85) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 10.30ന് തൃശൂര്‍ വ്യാകുലമാതാവിന് ബസലിക്ക സെമിത്തേരിയില്‍.
പെരിങ്ങോട്ടുകര: താന്ന്യം ഞാറ്റുവെട്ടി വേണുഗോപാലിന്റെ ഭാര്യ ഷീജ (57) നിര്യാതയായി. മക്കൾ: വിഷ്ണു, ജിഷ്ണു, സായ് കൃഷ്ണൻ.
പഴുവിൽ: വാലി റോഡിൽ ആദ്യകാല പാചകക്കാരനായിരുന്ന കണ്ണെഴുത്തു പറമ്പിൽ അബ്ദുൽ കലാം (73) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷൈജു, ഷെഫീഖ് (ഇരുവരും സൗദി). മരുമക്കൾ: സാബിറ, സജന.
വെള്ളാനി: ഊരാളത്ത് മാണിയുടെ ഭാര്യ കാളിക്കുട്ടി (103) നിര്യാതയായി. മകൾ: സത്യാവതി.