Obituary
ചാവക്കാട്: തിരുവത്ര മുനവ്വിർ പള്ളിക്ക് വടക്ക് അറക്കവീട്ടിൽ സുലൈമാൻ (62) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. ഭാര്യ: സാബിറ. മക്കൾ: സവാദ്, സൂഫിയ. മരുമക്കൾ: ദിനീഷ, അബ്ദുൽ ഹക്കീം (ദുബൈ).
മാന്ദാമംഗലം: കൊളാംങ്കുണ്ട് കുന്നുമ്മത്ത് പരേതനായ ചാത്തന്റെ മകന് രാഘവന് (74) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ശശി, സന്തോഷ്. മരുമക്കള്‍: സുഗന്ധി, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രണ്ടിന്.
ഒല്ലൂര്‍: കമ്പനിപടി തേറാട്ടില്‍ മുണ്ടന്‍കുരിയന്‍ ഫ്രാന്‍സിസ് (92) നിര്യാതനായി. ഭാര്യ: റോസി. മക്കള്‍: ഓമന, വർഗീസ്, ത്രേസ്യമ്മ, ലൂവീസ്, രാജു. മരുമക്കള്‍: റോബര്‍ട്ട്, പുഷ്പം, ജോസഫ്, ബിജി, സോജ.
തൃശൂർ: പൂത്തോൾ അക്ഷയ വീട്ടിൽ കോഴിക്കോട് അടാട്ടുതൊടി കെ.എ. മീനാക്ഷിഅമ്മ (88) നിര്യാതനായി. റിട്ട. അസി. ഡിസ്ട്രിക്ട് ട്രഷറി ഓഫിസറാണ്. ഭർത്താവ്: പരേതനായ കെ. നാരായണൻ നായർ. മക്കൾ: കെ.എ. പ്രേംകുമാർ (റിട്ട. എ.ഇ.ഒ), കെ.എ. പത്മകുമാർ (സി.എം.ഡി തൃശൂർ ബിൾഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്). മരുമക്കൾ: രാജശ്രീ, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ഏനാമാക്കൽ: കാഞ്ഞിരത്തിങ്കൽ പരേതനായ ജോസിന്റെ ഭാര്യ റോസിലി (82) നിര്യാതയായി. മക്കൾ: സിസ്റ്റർ ഗീതി (ലിൻസി), ടോണി, ബാബു, സിസ്റ്റർ ലിറ്റി (ദീപ). മരുമക്കൾ: റോസ്മി, ഷീജ.
മുളങ്കുന്നത്തുകാവ്: കുട്ടത്ത് നിവാസിൽ ദേവകി അമ്മ (അമ്മു -76) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മകൻ: രാമചന്ദ്രൻ. മരുമകൾ: രമ.
കയ്പമംഗലം: മൂന്നുപീടിക ബീച്ച് കോഓപറേറ്റിവ് റോഡിൽ ചമ്മിണിയിൽ ഷംസുദ്ദീൻ (81) നിര്യാതനായി. മൂന്നുപീടിക സെന്ററിലെ ചമ്മിണിയിൽ ഏജൻസീസ് ഉടമയും വ്യാപാരി വ്യവ്യസായി ഏകോപന സമിതി മൂന്നുപീടിക യൂനിറ്റ് അംഗവുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: താഹിറ, ഷെഫീല, റഫീക്ക്, അബ്ദുൽ മാലിക്. മരുമക്കൾ: മുഹമ്മദ്, ഷീജ, റസീന, പരേതനായ റഷീദ്.
പെരുമ്പിലാവ്: കടവല്ലൂരിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു. വടക്കുമുറി വാഴപ്പിള്ളി അബ്ദുൽ വാഹീദിന്റെ ഭാര്യ ഹസീനയാണ് (35) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10ഓടെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് കടിയേറ്റത്. ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: നിഹാൻ, നഹ്ല.
ആമ്പല്ലൂര്‍: കല്ലൂര്‍ നായരങ്ങാടിയില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് കാര്‍ യാത്രികനായ യുവാവ് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കല്ലൂര്‍ നായരങ്ങാടി അയ്യനാട്ട് വീട്ടില്‍ വല്‍സകുമാറിന്റെ മകന് അശ്വിന് കൃഷ്ണയാണ് (23) മരിച്ചത്. കാറിലുണ്ടായിരുന്ന നായരങ്ങാടി സ്വദേശികളായ മംഗലത്ത് ശ്രീനാഥ്, കൊടുപ്പകുഴി സുധി, അടാട്ട് ശ്രീരാഗ്, ഇരിങ്ങാലക്കുട സ്വദേശി എന്നിവര്‍ക്ക് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം.
ആമ്പല്ലൂര്‍: പുതുക്കാട് റെയില്‍വേ ഗേറ്റിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പാഴായി ചെറുവാള്‍ തോട്ടത്തില്‍ ഗോപിയുടെ മകന് മണികണ്ഠനാണ് (കണ്ണൻ - 44) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുതുക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
കൊമ്പൊടിഞ്ഞാമാക്കല്‍: മനക്കുളങ്ങരപറമ്പില്‍ പക്കീര്‍ (85) നിര്യാതനായി. ഭാര്യ: സെയ്ത്തൂണ്‍. മക്കള്‍: ഷബീര്‍, സഗീര്‍, ഷാജി (പത്രം ഏജന്റ്), ബൈജു. മരുമക്കള്‍: ബീന, മുംതാസ്, ഷെറീന, ലിജിത.
മനക്കൊടി: കിഴക്കുംപുറം കൊള്ളന്നൂർ ജോസഫിന്റെ മകൻ സിജോ (37) നിര്യാതനായി. മാതാവ്: എൽസി. ഭാര്യ: നിമ്മി. മക്കൾ: ആരോൺ, ഐറിൻ, ഐവി.