തിരൂർ: ചാഴൂർ ചാണ്ടി പാവുണ്ണിയുടെ മകൻ സി.പി. ആന്റണി മാസ്റ്റർ (99) നിര്യാതനായി. സെന്റ് തോമസ് ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്ററായിരുന്നു. 34 കൊല്ലത്തെ അധ്യാപക ജീവിതത്തിൽ 20 കൊല്ലം പ്രധാനാധ്യാപകനായിരുന്നു. ബാലസാഹിത്യത്തിൽ തൽപരനായിരുന്ന അദ്ദേഹം നിരവധി പുസ്തകൾ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ േത്രസ്യാമ്മ (ഇരിങ്ങാലക്കുട എലുവത്തിങ്കൽ കാഞ്ഞാണിക്കാരൻ കുടുംബാംഗം). മക്കൾ: സിസ്റ്റർ മേരി ആശ (സി.എം.സി), ജെസ്സി, ആനി, പൗളി, ജോസി, മേഴ്സി, സോഫി, സിൽവി, ലീന, സിസ്റ്റർ െപ്രയ്സ് (സി.എം.സി). മരുമക്കൾ: പോൾ പല്ലിശ്ശേരി, ജോസ് ചൂണ്ടക്കാരൻ, ജോയ് ചെറുവത്തൂർ, ബേബി തൈക്കാടൻ, പരേതരായ ജോർജ് ചൊവ്വൂക്കാരൻ, സെബാസ്റ്റ്യൻ പൂവത്തിക്കാരൻ, മാത്യു ചക്യാത്ത്, പൗലോസ് മഞ്ഞളി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.00ന് തിരൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.