അലനല്ലൂർ: പഴയകാല മുജാഹിദ് പണ്ഡിതനും പ്രഭാഷകനുമായിരുന്ന എടത്തനാട്ടുകര പൂക്കാടഞ്ചേരിയിലെ പൂച്ചേങ്ങൽ അബൂബക്കർ മൗലവി (76) നിര്യാതനായി. കെ.എൻ.എം ശാഖ പ്രസിഡൻറ്, പൂക്കാടഞ്ചേരി, പിലാച്ചോല, ഒലവക്കോട്, പാലക്കാഴി തുടങ്ങിയ മഹല്ലുകളിൽ നാല് പതിറ്റാണ്ടോളം ഖത്തീബ്, മദ്റസ അധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: ഇത്തീരു, പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: സുബൈദ, അബ്ദുസ്സലാം, ഹസനത്ത്, ഹബീബ, ബുഷ്റ, ഫൈസൽ, റിയാസ്, നിഷാദ്. മരുമക്കൾ: അബ്ദുൽ ഹകീം, ലബീബ, മുഹമ്മദാലി, അബ്ദു റസാഖ്, മുഹമ്മദ് കൊടക്കാട്, ഷിബില, സുമയ്യ, മാഹിറ.