തിരൂർ: ചേന്നര പെരുന്തിരുത്തി ചെറാച്ചം വീട്ടിൽ പുത്തൻപുരയിൽ പരേതനായ കുഞ്ഞിമൂസയുടെ (ബാപ്പു) ഭാര്യ സൈനബ (84) നിര്യാതയായി. ജമാഅത്തെ ഇസ്ലാമി കേരള ഘടകം സ്ഥാപക നേതാവ് പരേതനായ ഹാജി സാഹിബിെൻറ സഹോദരീ പുത്രിയും ജമാഅത്തെ ഇസ്ലാമി കേരള മുൻ അസി. അമീർ പരേതനായ അബ്ദുൽ അഹദ് തങ്ങളുടെയും അബുൽ ജലാൽ മൗലവിയുടെയും ഭാര്യാസഹോദരിയുമാണ്. മക്കൾ: ഫാത്തിമ (പറപ്പൂർ), അബ്ദുന്നാസർ (യു.എ.ഇ), അബ്ദുൽ ഹമീദ്, മുഹമ്മദ് അഷ്റഫ് (യു.എ.ഇ), നദീറ (കുമരനല്ലൂർ), സാബിറ (മലപ്പുറം), അനീസുദ്ദീൻ (മാധ്യമം, പെരിന്തൽമണ്ണ), നസീമ (കോട്ടക്കൽ), സഈദ് (എറണാകുളം). മരുമക്കൾ: കുഞ്ഞഹമ്മദ് പറപ്പൂർ (റിട്ട. സെയിൽ ടാക്സ് ഓഫിസർ), റഹ്മാബി (തിരൂർ), മുംതാസ് (മഞ്ചേരി), ആലിയ (തലക്കടത്തൂർ), മൊയ്തീൻ (കുമരനല്ലൂർ), മജീദ് (മലപ്പുറം), മുബീന (താനൂർ), ജമാൽ (യു.എ.ഇ), ഫർസാന (തലക്കടത്തൂർ).