വാണിമേൽ: കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറുമായ തൈക്കണ്ടി കുഞ്ഞമ്മദ് ഹാജി (89) നിര്യാതനായി. കോഴിക്കോട് ഡി.സി സി അംഗം, വാണിമേൽ ജുമുഅത്ത് പള്ളി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ദാറുൽ ഹുദാ അറബിക് കോളജ് സ്ഥാപക കമ്മിറ്റി അംഗമാണ്. ഭാര്യ: കുഞ്ഞിപാത്തു ഹജജുമ്മ. മക്കൾ: മൊയ്തുട്ടി (കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), മാമി, സുബൈദ, വഹീദ, റസിയ. മരുമക്കൾ: കോയക്കുട്ടി, നാസർ, കുഞ്ഞമ്മദ്, ലത്തീഫ്, ആസ്യ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, ആലിഹസൻ ഹാജി, കുഞ്ഞാമി, പരേതനായ മായൻ ഹാജി.