കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കുറ്റിച്ചിറ കാട്ടിൽ വീട്ടിൽ അലിക്കോയ മൗലവി (65) പന്നിയങ്കര മേലേരിപ്പാടം കാട്ടിൽ വീട്ടിൽ നിര്യാതനായി. തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തകനാണ്.
പരേതരായ മൊയ്തീൻ വീട്ടിൽ അബൂബക്കർ കോയയുടെയും കാട്ടിൽ വീട്ടിൽ ഇമ്പിച്ചാമിനബിയുടെയും മകനാണ്.
ഭാര്യ: ചെറുപ്പ സി.കെ ഹൗസിൽ ഖൈറുന്നീസ. മക്കൾ: സലാഹുദ്ദീൻ (സംസം ഹജ്ജ് സർവിസ്), സ്വാലിഹ, സാലിമ.
മരുമക്കൾ: സിദ്ദീഖ് ബാഖവി പുതിയങ്ങാടി (സംസം ഹജ്ജ് സർവിസ്), സഫ്വാൻ മാഹി (ദമ്മാം), ഫൈസ പനമരം. സഹോദരങ്ങൾ: കെ.വി. അബ്ദുൽ ഹമീദ്, അഷ്റഫ്, സൈഫുന്നീസ, ശഹർ ബാനു, ഖമറുന്നീസ. സി.കെ. അബുൽ ഖൈർ മൗലവി ഭാര്യാപിതാവാണ്.