ചെറുകുളം: ബാലിയിൽ ബാലകൃഷ്ണൻ മാസ്റ്റർ (89) നിര്യാതനായി. തലക്കുളത്തൂർ മാക്കഞ്ചേരി എ.യു.പി. സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ സാവിത്രി (മാക്കഞ്ചേരി എ.യു.പി.സ്കൂൾ അധ്യാപിക), മക്കൾ: ഷഫീർ നന്ദരാജ് (മാക്കഞ്ചേരി, എ.യു.പി.സ്കൂൾ റിട്ട. ജീവനക്കാരൻ), സുരേഷ് കുമാർ, സന്തോഷ് കുമാർ (റിട്ട. എസ്.ഐ സിറ്റി ട്രാഫിക് പൊലീസ്), സുധീർ കുമാർ (റിട്ട. അധ്യാപകൻ ബദിരൂർ എ.എൽ.പി.സ്കൂൾ), സജിത് കുമാർ, സുനിൽ കുമാർ, രാജേഷ് കുമാർ (മാക്കഞ്ചേരി എ.യു.പി.സ്കൂൾ അധ്യാപകൻ). മരുമക്കൾ: റീജ, സുനിത, ഷീനി (വനിതാ ശിശുക്ഷേമ വകുപ്പ് റിട്ട. സി.ഡി.പി.ഒ), ശ്രീലത (ഗവ. ഹോമിയോ മെഡിക്കൽ കോളജ്), രാജശ്രീ (അധ്യാപിക, മാക്കഞ്ചേരി എ.യു.പി സ്കൂൾ). സഹോദരങ്ങൾ: ശ്രീദേവി, കമല, സാവിത്രി, വാസന്തി, പരേതരായ ചാത്തുക്കുട്ടി, ശ്രീമതി, ചന്ദ്രി, ബാബു. സഞ്ചയനം ശനിയാഴ്ച.