നാദാപുരം: വാണിമേൽ പുഴമൂലയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പറമ്പത്ത് ഇസ്മായിൽ(45) ആണ് മരിച്ചത്. ബൈക്കിൽ ഇസ്മായിലിന്റെ കൂടെയുണ്ടായിരുന്ന സഹോദരൻ മൊയ്തുവിനെ (55) ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടരക്കായിരുന്നു അപകടം. വാണിമേൽ പുഴമൂലയിൽ സഹോദരിയുടെ മകളുടെ വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ വിലങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇസ്മായിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: മറിയം. ഭാര്യ: റംല കുറുവന്തേരി. മക്കൾ: മുഹമ്മദ് അദ്നാൻ, ഫാത്തിമ. സഹോദരർ: അമ്മദ്, സിദ്ദീഖ്, പാത്തു, ആയിഷ, മൈമൂനത്ത്, നഫീസ, സൗദ, ഖദീജ.