കൊളവയൽ: തറപ്പുതൊട്ടിയിൽ ആന്റണി (75) നിര്യാതനായി. വിൻസന്റ് ഡി പോൾ മേഖല പ്രസിഡന്റ്, മിഷൻ ലീഗ് മേഖല ഭാരവാഹി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി തേൻപള്ളിയിൽ. മക്കൾ: സജി ആന്റോ (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി,) സതീഷ് ആന്റോ (അധ്യാപകൻ, പഴൂർ സെന്റ് ആന്റ്ണീസ്), സരിത ആന്റോ (അധ്യാപിക, ജി.എച്ച്.എസ് ഇരുളം), സൗമ്യ ആന്റോ (ആയുർവേദ ഡോക്ടർ, കോട്ടയം).
മരുമക്കൾ: അഡ്വ. ഷൈജു മാണിശ്ശേരിയിൽ (കൽപറ്റ), ജിതിൻ (ആയുർവേദ ഡോക്ടർ, കോട്ടയം), പ്രിൻസി (അധ്യാപിക, ജി.യു.പി.എസ് പിണങ്ങോട്), സിന്റ (നടവയൽ ജി.എൽ.പി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കൊളവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.