കണ്ണൂർ: വ്യവസായ പ്രമുഖൻ കല്ലാളത്തിൽ ശ്രീധരൻ (97) നിര്യാതനായി. കെ.എസ് ഡിസ്റ്റിലറി, കവിത ടൂറിസ്റ്റ് ഹോം, കവിത, ലിറ്റിൽ കവിത തിയറ്റർ, ഹോട്ടൽ സാവോയി, കാനന്നൂർ സെൻട്രൽ ഓയിൽ മിൽ, രാമാനന്ദ ടെക്സ്റ്റൈൽസ്, മോഡേൺ വുഡ് ക്രാഫ്റ്റ് എന്നിവയുടെ ഉടമയാണ്. കണ്ണൂർ ശ്രീചന്ദ് ആശുപത്രിയുടെ സ്ഥാപകനാണ്. ഭക്തി സംവർധിനി യോഗം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ കല്ലാളത്തിൽ കേളൻ-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രി നരിക്കളത്തിൽ. മക്കൾ: അനൂപ്, മറീഷ്, ജൂല, ഷെരീഷ് (എല്ലാവരും കെ.എസ് ഗ്രൂപ് പാർട്ട്ണർമാർ). മരുമക്കൾ: ഡോ. സവിത (പരിയാരം മെഡിക്കൽ കോളജ്), ഡോ. പഞ്ചമി (ഡെന്റൽ കോളജ്, മാഹി), ഡോ. സോണിത, പ്രണീൽ (ബിസിനസ്, മുംബൈ). സഹോദരങ്ങൾ: പരേതരായ യശോദ, കൗസല്യ, ശേഖരൻ, മൈഥിലി, ലക്ഷ്മൺ, നാരായണൻ, ലീല, ലക്ഷ്മി, കമല.