പെരിന്തൽമണ്ണ: എരവിമംഗലം നവോദയ വായനശാലക്കു സമീപം ഗീത നിവാസിൽ എൻ. അച്യുതൻ മാസ്റ്റർ (88) നിര്യാതനായി. കക്കൂത്ത് ജി.എൽ.പി.എസ് റിട്ട. പ്രധാനാധ്യാപകനാണ്.
സി.പി.എം പാതായ്ക്കര ലോക്കൽ കമ്മിറ്റി അംഗം, നവോദയ വായനശാല പ്രസിഡന്റ്, കെ.എസ്.എസ്.പി.യു യൂനിറ്റ് പ്രസിഡന്റ്, കർഷകസംഘം സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ: ഗീത (റിട്ട. എച്ച്.എം, ജി.എച്ച്.എസ്.എസ് കുന്നക്കാവ്), സുഭാഷ് (ഖത്തർ എനർജി എൽ.എൻ.ജി, ഖത്തർ), സിന്ധു (എ.എം.യു.പി.എസ് എരവിമംഗലം).
മരുമക്കൾ: മുരളി മോഹനൻ (റിട്ട. അധ്യാപകൻ, ആർ.എം.എച്ച്.എസ്.എസ് മേലാറ്റൂർ), ഗീത (റിട്ട. അധ്യാപിക, പി.ടി.എം.എച്ച്.എസ്.എസ് താഴെക്കോട്), സുധാകരൻ (റിട്ട. അധ്യാപകൻ, ഇ.എൻ.യു.പി.എസ്, നെല്ലായ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.