തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി വികസനസമിതി ജീവനക്കാരി കോവിഡ് ബാധിച്ച് മരിച്ചു. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ രാജേഷ് ഭവനിൽ രാജെൻറ ഭാര്യ ജെ. തുളസിയാണ് (53) മരിച്ചത്. 16 വർഷമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന തുളസി നിലവിൽ കോവിഡ് സി.ടി സ്കാനിങ് വിഭാഗത്തിൽ അറ്റൻഡറാണ്. മേയ് 23നാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ച മരിച്ചു. ഭർത്താവ് രാജൻ ലോഡിങ് തൊഴിലാളിയാണ്. മക്കൾ: രാജേഷ് രാജ്, രജനീഷ് രാജ്, രാഗേഷ് രാജ്. കരിക്കകം: സുദർശൻ വില്ലയിൽ നളിനി (86) കോവിഡ് ബാധിച്ച് മരിച്ചു. പേട്ട കിഴക്കേക്കാട്ടിൽ പരേതനായ സതീന്ദ്രപണിക്കരുടെ ഭാര്യയും ഉള്ളൂർ ചുള്ളയിൽ കുടുംബാംഗവുമാണ്. മക്കൾ: ഗിരിജ, സിന്ധു, ഷീല, ബിന്ദു, ഇന്ദു, അജിത. മരുമക്കൾ: പരേതനായ വിജയൻ, പരേതനായ രമേശ്, ബാലചന്ദ്രൻ, ഷിബു, സജിത്ത്, സലിമോൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ. മരണാനന്തരചടങ്ങുകൾ പിന്നീട്.