വെഞ്ഞാറമൂട്: പേരുമല സബീന മന്‍സിലില്‍ ഫാത്തിമ ബീവി (73) ഭര്‍ത്താവ് മരിച്ച് ഏഴാംദിവസം മരിച്ചു. മേയ് 20ന് ഭർത്താവും റിട്ട.പ്രഥമാധ്യാപകനുമായ കാസിം കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഫാത്തിമ ബീവിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കള്‍: നജുമാ ബീവി, സബീനാ ഖാന്, മുഹമ്മദ് റാഫി, (ദുൈബ), കെ.പി. സാജിദ് (അധ്യാപകന്, തേമ്പാമൂട് ജനത ഹയര്‍ സെക്കൻഡറി സ്കൂള്‍). മരുമക്കള്‍: മുഹമ്മദ് സലിം, (മുന്‍ പ്രിന്‍സിപ്പല്‍, ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ തേമ്പാമൂട്), പരേതനായ അലിഖാന്, ഷൈമാ ബീവി, (ദുബൈ), സൈറാ ബാനു.