നെടുമങ്ങാട്: ആദ്യകാല കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന ഉളിയൂർ ഗീതാ മന്ദിരത്തിൽ ഉളിയൂർ എസ്. പ്രഭാകരൻ നായർ (88) നിര്യാതനായി. ദീർഘകാലം നെടുമങ്ങാട് പഞ്ചായത്ത് മെംബർ, നഗരസഭാ കൗൺസിലർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, നെടുമങ്ങാട് അർബൻ ബാങ്ക്, നെടുമങ്ങാട് സർവിസ് സഹകരണ സംഘം, താലൂക്ക് മാർക്കറ്റിങ് സഹകരണ സംഘം, നെടുമങ്ങാട് ഹൗസിങ് സഹകരണ സംഘം എന്നിവയിൽ ഭരണസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: ഒാമനഅമ്മ. മക്കൾ: ഗീതാകുമാരി, ഹരികുമാർ, ജയകുമാർ, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: ശിവകുമാർ, ഷീലാകുമാരി, ശിവപ്രിയ, പരേതയായ ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.