വെളളറട: റിട്ട.ഹെഡ്മാസ്റ്ററും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍സ് (കെ.പി.പി.എച്ച്.എ) സംസ്ഥാന പ്രസിഡന്റും അമ്പൂരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന അമ്പൂരി മാമൂട്ടില്‍ എം.പി. തോമസ് നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി തോമസ് (റിട്ട. ഹെഡ്മിസ്ട്രസ് ) മക്കള്‍: ബിജു തോമസ് (ഹെഡ്മാസ്റ്റര്, ഗവ.ട്രൈബല്‍ സ്കൂള്‍ അട്ടത്തോട്, ശബരിമല)
ബിജി തോമസ് (ടീച്ചര്‍ ഹോളി ഏഞ്ചൽസ് സ്കൂള്‍, അടൂര്‍) ബിനി തോമസ് (പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് തിരുവനന്തപുരം) മരുമക്കള്‍: റാണി ബിജു (ടീച്ചര്‍, മാര്‍ ബസേലിയോസ് സ്കൂള്‍, കുട്ടമല),പരേതനായ തോമസ്കുട്ടി, പരേതനായ റോയ് മാത്യു.
സംസ്കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ10.30ന് അമ്പൂരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തില്‍ നടക്കും. സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, കെ.പി. ഗോപകുമാര്‍, വാഴിച്ചല്‍ ഗോപന്, കൃഷ്ണപ്രശാന്ത്, ഷീബുതോമസ്, കള്ളിക്കാട് ചന്ദ്രന്, സുന്ദരേശന് തുടങ്ങിയവർ സന്ദര്‍ശിച്ചു.