Obituary
വർക്കല: ശിവഗിരി റോഡിൽ റാമീ മൻസിലിൽ പരേതനായ യൂസുഫ് ഹാജിയുടെ ഭാര്യ റംലാ ബീവി (86) നിര്യാതയായി. മക്കൾ: അബ്ദുൽ ബയാർ, യാഫറുദ്ദീൻ, കൈസുദ്ദീൻ. ഖബറടക്കം ശനിയാഴ്ച എട്ടിന് ചെറുകുന്നം ജമാഅത്ത് ഖബർസ്ഥാനിൽ.
പൂവച്ചൽ: ഉറിയാക്കോട് ആലുംകുഴി ആർ.കെ. ഭവനിൽ ആർ. സോമന്റെ ഭാര്യ ജി. ലളിത (61) നിര്യാതയായി. മകൻ: റജി സോമൻ (ദുബൈ). മരുമകൾ: രമ്യ(ദുബൈ). തിങ്കളാഴ്ച ഒമ്പതിന് ഭവനത്തിൽ ഓർമ പ്രാർഥന.
തിരുവനന്തപുരം: ചാക്ക കൽപകനഗർ ഹൗസ് നമ്പർ 39ൽ ബെന്നറ്റ് (63-റിട്ട.അസി. കൺട്രോളർ, സ്റ്റേഷനറി വകുപ്പ്) നിര്യാതനായി. ഭാര്യ: അനസൂയ. മക്കൾ: കാർത്തിക് ബെന്നറ്റ് (യു.എസ്.എ), ജീവ ബെന്നറ്റ്. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജിയുടെ സഹോദരീ ഭർത്താവാണ്. സഞ്ചയനം 10ന് രാവിലെ ഏഴിന്.
പോത്തൻകോട്: പൂലന്തറ ശ്രീശൈലത്തിൽ ശ്രീകണ്ഠൻ നായരുടെയും ഷൈലജയുടെയും മകൾ അശ്വതി (37) നിര്യാതയായി. സഹോദരങ്ങൾ: അർച്ചന, അഞ്ജു, ശ്രീകാന്ത്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.
മുടപുരം: അന്നപൂർണേശ്വരി നവഗ്രഹ ക്ഷേത്രത്തിനു സമീപം ആലുവിള വീട്ടിൽ ഗോമതി (62) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: സിന്ധു, ബൈജു, ശ്രീജ. മരുമക്കൾ: സുരേഷ്, അശ്വതി. സഞ്ചയനം ശനിയാഴ്ച 8.30ന്.
പാറശ്ശാല: വ്ലാത്താങ്കര വൃന്ദാവന്‍ ഹൈസ്കൂള്‍ എജുക്കേഷനല്‍ ഏജന്‍സിയും പ്രമുഖ അഭിഭാഷകനും സാഹിത്യകാരനുമായ വ്ലാത്താങ്കര ഗോപിനാഥ മന്ദിരത്തില്‍ അഡ്വ. കെ.ജി. വിജയകുമാര്‍ (68) നിര്യാതനായി. ഭാര്യ: എം. ശ്രീകുമാരി. മക്കള്‍: അഡ്വ.വി.എസ്. ദീപുനാഥ്, വി.എസ്. വിഷ്ണുനാഥ്. മരുമക്കള്‍: ആര്യ.ആര്, അല്‍മ.എം.എല്‍. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.
വെഞ്ഞാറമൂട്: കന്യാകുളങ്ങര മുക്കോല സുധീർ മൻസിലിൽ പരേതനായ അബ്ദുൽ റഷീദിന്റെ ഭാര്യ നബീസാ ബീവി (64) നിര്യാതയായി. മക്കൾ: സിദ്ദീഖ്, സുധീന, സുധീർ. മരുമക്കൾ: ഷഫീക്ക, നൗഷാദ്, മുബീന.
നെടുമങ്ങാട്: ഉഴമലയ്ക്കൽ പരുത്തിക്കുഴി കുഴയ്ക്കാട്ടുകോണം രഞ്ജിത്ത് ഭവനിൽ പരേതനായ കെ. രഘുനാഥന്റെ മകൻ രഞ്ജിത്ത് (30) നിര്യാതനായി. മാതാവ്: ഷീബ. സഹോദരൻ. ശ്രീജിത്ത്. സഞ്ചയനം: തിങ്കൾ 7.30ന്.
കല്ലറ: മഠത്തുവിളാകം വീട്ടിൽ പരേതനായ തമ്പിയുടെ ഭാര്യ ലുദിയ (82) നിര്യാതയായി. മക്കൾ: ലേവി, സൂസന്ന, റിബേക്ക, പരേതനായ ലൈസ. മരുമക്കൾ: ലില്ലി, വർഗീസ്, ദാവീദ്, പരേതനായ ബാബു.
റിയാദ്: തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണം പുതുക്കുളങ്ങരയിൽ വടക്കേ മുടുവീട്ടിൽ ശ്രീനിലയത്തിൽ രാജേഷ് (38) റിയാദിൽ നിര്യാതനായി. രവീന്ദ്രൻ നായരുടെയും രമാദേവിയുടെയും മകനാണ്. ഭാര്യ: രാഹി. മകൾ: തീർഥ ആർ. നായർ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ആറ്റിങ്ങൽ: അവനവഞ്ചേരി പരുത്തി തെക്കേ വിളാകത്ത് വീട്ടിൽ ശ്രീനിവാസൻ (79) നിര്യാതനായി. ഭാര്യ: പരേതയായ പ്രശോഭന. മക്കൾ: ശ്രീജിത്ത്, ശ്രീജ, ശ്രീന.
തിരുവനന്തപുരം: കുമാരപുരം മോസ്ക് ലെയിൻ അഹമ്മദ് കണ്ണ് (75) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ: ജാസ്മിൻ, മുഹമ്മദ് റിയാസ്. മരുമക്കൾ: അബ്ദുൽ സാദിഖ്, സുഹ്ന ഹുസൈൻ.