Obituary
ആറ്റിങ്ങൽ: ചെമ്പൂര് അശ്വതിയിൽ എസ്. കൃഷ്ണൻകുട്ടിപിള്ള (72) നിര്യാതയായി. ഭാര്യ: ലീല. മക്കൾ: ലിബുകൃഷ്ണൻ, ലിഞ്ചുകൃഷ്ണൻ. മരുമക്കൾ: എൻ.വി. അനീഷ്, എം.ബി. അർച്ചന. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.
മണക്കാട്: കല്ലാട്ട്മുക്ക് എസ്.എൻ.ആർ.എ 143 ഡി -യിൽ ടി.സി: 49/159 അപ്സർ മൻസിലിൽ മുഹമ്മദ് അബ്ദുൽ ഖാദർ (70) നിര്യാതനായി. മക്കൾ: മുഹമ്മദ് അപ്സർ, ജെറീന, മുഹമ്മദ് ഹർഷദ്, മുഹമ്മദ് ഇർഫാൻ. മരുമക്കൾ: നഫിയ, ഹസൻ ജൗദത്, ആയിഷ, നിഹാർ.
കല്ലറ: പാട്ടറ സല്‍ഫ മന്‍സിലില്‍ പരേതനായ അബ്ദുല്‍ മജീദിന്റെ ഭാര്യ സൈനബ് എം (80) നിര്യാതയായി. മക്കള്‍: സല്‍ഫ, സബീന (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, കല്ലറ.) മരുമക്കള്‍. അബ്ദുല്‍ ഹക്കീം, അബ്ദുല്‍ അസീസ് (റിട്ട. എച്ച്.എം, ഗവ. എല്‍.പി.എസ്, പാങ്ങോട്).
വെമ്പായം: ഗാന്ധിനഗർ മാലതി ഭവനിൽ ബി. ശാന്ത (70) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. സുകുമാരൻ.മകൾ: മാലതി. മരുമകൻ: സജു വർഗീസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: അമ്പൂരി കുഴിവിള വീട്ടില്‍ കാര്‍ത്തികേയന്റെയും കൃഷ്ണമ്മയുടെയും മകന് സുനില്‍ കെ (46) നിര്യാതനായി. കെ.എസ്.ആര്.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: പ്രിയ പി.എ. മകന്: അര്ജുന്. സഹോദരങ്ങള്‍: സുനു കെ(കെപ്കൊ, പേട്ട), ലത കെ (എ.എസ്.ഐ, നെയ്യാര്‍ ഡാം പൊലീസ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.
ആര്യനാട്: ഗൃഹനാഥനെ വീടിന്റെ ടെറസില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് ചേരപ്പള്ളി അയനം വീട്ടിൽ കെ. രാധാകൃഷ്ണനെയാണ് (54) മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വസ്ത്രത്തില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: സന്ധ്യറാണി. മക്കൾ: മീനു കൃഷ്ണ, മിഥുൻ കൃഷ്ണ. ആര്യനാട് പൊലീസ് കേസെടുത്തു.
തൃക്കടവൂർ: കടവൂർ ക്ഷേത്രത്തിനു സമീപം തെങ്ങുവിള വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ കെ. മോഹനന്റെ ഭാര്യ കെ.എസ്. രതി (ലളിത-59) നിര്യാതയായി. മക്കൾ: രാഹുൽ (ദുബൈ), ഹരീഷ് (ഇന്ത്യൻ ആർമി പഞ്ചാബ്). മരുമക്കൾ: പി.വി. അനഘ (ദുബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനു വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
കുറ്റിച്ചൽ: തച്ചങ്കോട് റിയാസ് മൻസിലിൽ എസ്. സുബൈദ ബീവി (62)നിര്യാതയായി. ഭർത്താവ്: അബ്ദുൽ അസീസ്. മക്കൾ: നവാസ് (കെ.എസ്.ആർ.ടി.സി), അസീന, റിയാസ് (ഫയർ ആൻഡ് റെസ്ക്യു സർവിസ്). മരുമക്കൾ: അസീന, എം.ഐ. ഷാജി (തിരുവനന്തപുരം നഗരസഭ), ഷിഫാന.
വർക്കല: ഇടവ തോട്ടുമുഖം ചരുവിള വീട്ടിൽ മീനാക്ഷി (70) നിര്യാതയായി. ഭർത്താവ്: ശശി. മക്കൾ: മിനി, സിന്ധു. മരുമക്കൾ: ബാലൻ, ഉണ്ണി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
വടശ്ശേരിക്കോണം: പേരേറ്റിൽ തുലയിട്ടവിളയിൽ ആർ. ശശിധരൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷെർളി, ഷമ്മി, ഷംല.
മണക്കാട്: അമ്മൻകോവിൽ ജങ്ഷനിൽ ടി.സി 41/1798 ഭഗവതി വിലാസിൽ പരേതരായ വി. ചന്ദ്രശേഖരൻ നായരുടെയും, ആനന്ദേശ്വരിയമ്മയുടെയും മകൻ സി. ഹരികുമാർ (48 -ഇലക്ട്രിക്കൽ കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുത്തൻകോട്ട ശ്മാശാനത്തിൽ.
ആറ്റിങ്ങൽ: മൂന്നുമുക്ക് വട്ടവിള വീട്ടിൽ കെ. രാധ (83) നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ. മക്കൾ: മനോജ് മാധവൻ (മുൻ ബ്യൂറോ ചീഫ് ജനയുഗം, തിരുവനന്തപുരം), മിനി രാജേഷ്, മീന രാജേഷ്. മരുമക്കൾ: വി. രാജേഷ്, എസ്. രാജേഷ്, ശോഭ ചന്ദ്രൻ (അയര്‍ലന്‍ഡ്). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.