Obituary
പോരേടം: മുട്ടത്ത്കോണം (കുളമട) ലക്ഷ്മിഭവനിൽ വസുമതി (81) നിര്യാതയായി. മക്കൾ: ഭാസുര, ചന്ദ്രബോസ്, പരേതനായ രാജേന്ദ്രൻ, രാധാമണി. മരുമക്കൾ: സോമവല്ലി, വിജയൻ, ബേബി, മനോഹരൻ.
ഓയൂർ: ആറ്റൂർേക്കാണം ബ്രദേഴ്സ് ഭവനിൽ ബഷീർ (70) നിര്യാതനായി. ഭാര്യ: റാഹില. മക്കൾ: ഷൈമ, ഷംല, ഷാൻ. മരുമക്കൾ: ഷെമീർ, സെയ്ൻ.
കിഴക്കേകല്ലട: മുട്ടം അനിൽ മന്ദിരത്തിൽ അനിൽകുമാർ (43) നിര്യാതനായി. പിതാവ്: പരേതനായ രാമചന്ദ്രൻ. മാതാവ്: രമ. ഭാര്യ: അനന്തരശ്മി. മക്കൾ: അരുഷ്മ, ആരുഷ്.
ചവറ: ചെറുശ്ശേരിഭാഗം രാജ് നിവാസില് പരേതനായ പാപ്പെൻറ ഭാര്യ ചെല്ലമ്മ (79) നിര്യാതയായി. മക്കള്: തട്ടാശ്ശേരി രാജന് (കെ.പി.എം.എസ് കൊല്ലം ജില്ല പ്രസിഡൻറ്), രാധ, ബിജു. മരുമക്കള്: മണി, കൃഷ്ണന്കുട്ടി, സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കുണ്ടറ: കാക്കോലിൽ സിന്ധുഭവനിൽ പരേതനായ ശ്രീധരെൻറ ഭാര്യ ചെല്ലമ്മ (78) നിര്യാതയായി. മക്കൾ: ഇജിത്, സുജിത്, സിന്ധു.
കല്ലുവാതുക്കൽ: പാറയിൽ പടിഞ്ഞാറ്റതിൽ ജി. സതീഷ് കുവൈത്തിൽ നിര്യാതനായി. ഭാര്യ: ഉമ (ലീല). മക്കൾ: സച്ചിൻ, സാന്ദ്ര.
കല്ലമ്പലം: പുല്ലൂർമുക്ക് മുള്ളുവിള വീട്ടിൽ സത്യദാസിെൻറയും പരേതയായ ലക്ഷ്മിയുടെയും മകൻ വട്ടപ്പാറ കല്ലയം തത്ത്വമസിയിൽ അജിത് (49) ഷാർജയിൽ നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആർച്ച, ആദിത്യ. മരണാനന്തര ചടങ്ങുകൾ മേയ് അഞ്ചിന് രാവിലെ 11ന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കല്ലയം തത്ത്വമസിയിൽ നടക്കും.
സൈക്കിൾ റോഡിലേക്ക് മറിയുകയും തലയിടിച്ച് വീഴുകയുമായിരുന്നു ശാസ്താംകോട്ട: സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന പതിനാറുകാരൻ മരിച്ചു. കുന്നത്തൂർ ഐവർകാല കുറ്റിയിൽ വീട്ടിൽ മുരളി-രജനി ദമ്പതികളുടെ മകൻ കണ്ണൻ (16) ആണ് മരിച്ചത്. ഈ മാസം 16 ന് ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. വീടിനു സമീപമുള്ള ബന്ധുവീട്ടിൽ സൈക്കിളിൽ പോയി മടങ്ങവെ കണ്ണെൻറ തലയിൽ ഇരുന്ന തൊപ്പി പറന്നുപോയി. ശ്രദ്ധ ഇതിലേക്ക് മാറിയതോടെ ബാലൻസ് തെറ്റി സൈക്കിൾ റോഡിലേക്ക് മറിയുകയും കണ്ണൻ തലയിടിച്ച് റോഡിൽ വീഴുകയുമായിരുന്നു. ബോധം നഷ്ടപ്പെട്ട കണ്ണനെ ഉടൻ പുത്തൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ച മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഹോദരൻ: വിഷ്ണു .
സൈക്കിൾ റോഡിലേക്ക് മറിയുകയും തലയിടിച്ച് വീഴുകയുമായിരുന്നു
ശാസ്താംകോട്ട: സൈക്കിളിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന പതിനാറുകാരൻ മരിച്ചു. കുന്നത്തൂർ ഐവർകാല കുറ്റിയിൽ വീട്ടിൽ മുരളി-രജനി ദമ്പതികളുടെ മകൻ കണ്ണൻ (16) ആണ് മരിച്ചത്. ഈ മാസം 16 ന് ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. വീടിനു സമീപമുള്ള ബന്ധുവീട്ടിൽ സൈക്കിളിൽ പോയി മടങ്ങവെ കണ്ണെൻറ തലയിൽ ഇരുന്ന തൊപ്പി പറന്നുപോയി. ശ്രദ്ധ ഇതിലേക്ക് മാറിയതോടെ ബാലൻസ് തെറ്റി സൈക്കിൾ റോഡിലേക്ക് മറിയുകയും കണ്ണൻ തലയിടിച്ച് റോഡിൽ വീഴുകയുമായിരുന്നു. ബോധം നഷ്ടപ്പെട്ട കണ്ണനെ ഉടൻ പുത്തൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ച മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഹോദരൻ: വിഷ്ണു .
ചവറ: നല്ലേഴുത്ത് ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പന്മന കളരി കളീക്കേഴുത്ത് വീട്ടിൽ പരേതനായ ശിവദാസൻപിള്ള-വത്സകുമാരി ദമ്പതികളുടെ മകൻ ദിലീപ് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെ ചവറ ഭാഗത്തുനിന്നുവന്ന ദിലീപിെൻറ ബൈക്കിൽ നല്ലെഴുത്ത് ജങ്ഷനിൽ െവച്ച് കാർ ഇടിക്കുകയായിരുന്നു. നിർത്താതെപോയ കാർ പിന്നീട് ശങ്കരമംഗലത്ത് െവച്ച് പിടികൂടി. കാർ ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ചികിത്സയിലായിരുന്ന ദിലീപ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: ദീപ, ദീപക്.
പുനലൂർ: പി.എസ്.സി പരീക്ഷക്ക് ബൈക്കിൽ പോയ പുനലൂർ സ്വദേശിയായ ഐ.ടി.ഐ വിദ്യാർഥി ചാത്തന്നൂരിൽ വാഹനാപകടത്തിൽ മരിച്ചു. പുനലൂർ പേപ്പർമിൽ കാഞ്ഞിരമല പുത്തൻവീട്ടിൽ ഷിബു എ. ബേബി-സീന ദമ്പതികളുടെ മകൻ ഷിനുമോൻ (19) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് അപകടം. തിരുവനന്തപുരം ചിറ്റാഴ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകനും നാലാഞ്ചിറ ജയ മാതാ ഐ.ടി.ഐ വിദ്യാർഥിയുമായിരുന്നു ഷിനുമോൻ.പി.എസ്.സി പരീക്ഷ എഴുതുന്നതിന് ചവറയിലേക്ക് ബൈക്കിൽ വരവേ ഇത്തിക്കര പാലത്തിന് സമീപം െവച്ചാണ് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ബൈക്കിനെ ഇടിക്കുകയും പിന്നിൽനിന്ന് വന്ന മറ്റൊരു കാർ വീണ്ടും ഇതേ ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടു കാറുകളും അപകടശേഷം നിർത്താതെപോയി. ഷിനുമോൻ തൽക്ഷണം മരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിർത്താതെപോയ രണ്ട് വാഹനങ്ങളും കണ്ടെത്തുന്നതിന് ചാത്തന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി തലസ്ഥാനത്തേക്ക് കൊണ്ടുപോയി. പിതാവ് വിദേശത്തുനിന്നും എത്തിയശേഷം ബുധനാഴ്ച പുനലൂർ കാഞ്ഞിരമല സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും. സഹോദരൻ: ഷിജു.
അഞ്ചൽ: ഒരുമിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി എേട്ടാടെ ചണ്ണപ്പേട്ടയിലാണ് സംഭവം. ചണ്ണപ്പേട്ട മെത്രാൻതോട്ടം നാല് സെൻറ് കോളനിയിൽ കമ്പകത്ത് മൂട്ടിൽ വീട്ടിൽ കുട്ടപ്പൻ (43) ആണ് കൊല്ലപ്പെട്ടത്. ചണ്ണപ്പേട്ട വനത്തുമുക്ക് സ്വദേശി ലൈബു(29)വാണ് കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. കൃഷിപ്പണിക്കാരായ ഇരുവരും വൈകീട്ടോടെ ലൈബുവിെൻറ വീട്ടിൽ മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി. തുടർന്ന് ലൈബു കട്ടിലിനടിയിൽ നിന്നും വാക്കത്തിയെടുത്ത് കുട്ടപ്പനെ വെട്ടുകയായിരുെന്നന്നാണ് വിവരം. വൈകിയിട്ടും കുട്ടപ്പനെ കാണാത്തതിനെത്തുടർന്ന് മകൻ വിഷ്ണു അന്വേഷിച്ചെത്തിയപ്പോൾ ലൈബുവിെൻറ വീട്ടിൽ ബഹളം നടക്കുകയായിരുന്നു. തെൻറ മുന്നിൽ െവച്ചാണ് പിതാവിനെ വെട്ടിയതെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. ഭയന്നോടിയ വിഷ്ണു വിവരം നാട്ടുകാരോട് പറഞ്ഞു.നാട്ടുകാർ എത്തിയപ്പോഴേക്കും ലൈബു പുറത്തിറങ്ങി താൻ കുട്ടപ്പനെ കൊന്നുവെന്ന വിവരം പറയുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. കൃത്യത്തിനുശേഷം അവിടെത്തന്നെ നിന്ന ലൈബുവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി വർഷങ്ങളായി പിണങ്ങിക്കഴിഞ്ഞ കുട്ടപ്പൻ മകനോടൊപ്പമാണ് താമസിച്ചിരുന്നത്. ലൈബു നിരവധി കേസുകളിൽ പ്രതിയാണെന്നും ഏതാനും വർഷം മുമ്പ് ഭാര്യയെ തലക്ക് വെട്ടി പരിക്കേൽപിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. തെൻറ ഭാര്യയെക്കുറിച്ച് കുട്ടപ്പൻ മോശമായി സംസാരിച്ചതാണ് കൊലക്ക് കാരണമെന്ന് ലൈബു പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കരുനാഗപ്പള്ളി: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ റിട്ട.മാനേജർ ചെറിയഴീക്കൽ ദീപാ നിവാസിൽ ഷൺമുഖദാസ് (70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ദീപ (അയിരൂർ പഞ്ചായത്ത്), ശ്യാംകുമാർ (അഗ്രികൾചർ അസിസ്റ്റൻറ്, എഴുപുന്ന). മരുമക്കൾ: ദീപ്തിരാജ് (ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, മുംബൈ), രമ്യ (അക്കാദമിക് ഹെഡ്, എൻട്രി ആപ്). മരണാനന്തരകർമം മേയ് മൂന്നിന് രാവിലെ എട്ടിന്.