Obituary
ചന്തിരൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചന്തിരൂർ യൂനിറ്റ് സ്ഥാപക പ്രസിഡൻറ് ഹസീഫ് മൻസിൽ കുഞ്ഞുമുഹമ്മദ് ഹാജി (മാമ്മി -76) നിര്യാതനായി. 17 വർഷം ഇന്ത്യൻ വ്യോമസേനയിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം 40 വർഷമായി ചന്തിരൂർ മാർക്കറ്റിലെ വ്യാപാരിയാണ്. വ്യാപാരി ഏകോപന സമിതി ജില്ലാ കൗൺസിൽ അംഗം, ചന്തിരൂർ മർച്ചൻറ്സ് യൂനിയൻ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. മക്കൾ: റൂബി, ഹസീഫ്. മരുമക്കൾ: ഷംസുദ്ദീൻ, ബിനൂജ.
ഹരിപ്പാട്: കരുവാറ്റ പ്ലാക്കുഴിയിൽ മാധവ കുറുപ്പിെൻറ ഭാര്യ ഓമനകുമാരിയമ്മ (റിട്ട. അധ്യാപിക -82) നിര്യാതയായി. മക്കൾ: വേലായുധൻ (റവന്യൂ വകുപ്പ്, കാസർകോട്), എം.പി. മനു (ബാങ്ക് ഓഫ് ബറോഡ, കോഴിക്കോട്). മരുമക്കൾ: സ്മിത (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, മലപ്പുറം), ശ്രീജ (കെ.എസ്.ഇ.ബി, കോഴിക്കോട്). സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
ചെങ്ങന്നൂർ: കരസേന ഉദ്യോഗസ്ഥനായിരുന്ന ആലാ പെണ്ണുക്കര കരിമ്പിൽ തകിടിയിൽ വീട്ടിൽ പരേതനായ കെ.ഒ. ഫിലിപ്പിെൻറ ഭാര്യ പെണ്ണമ്മ ഫിലിപ് (97) നിര്യാതയായി. പത്തനംതിട്ട ഓമല്ലൂർ മുട്ടത്ത് കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ തോമസ് നെടുവരംകോട്, സിസ്റ്റർ ഗ്രേസി ഫിലിപ് (ബഥേൽ ആശ്രമം, തിരുവല്ല), കെ.പി. ചാക്കോ (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്), ലീലാമ്മ റോയി നിരണം, വിൽസൺ ഫിലിപ്, പരേതനായ സാം ഫിലിപ്.
ചാരുംമൂട്: കരിമുളക്കൽ കുളത്തിെൻറ കിഴക്കതിൽ പരേതനായ ഡാനിയേൽ സാമുവേലിെൻറ ഭാര്യ കുഞ്ഞമ്മ സാമുവൽ (86) നിര്യാതയായി. ഓച്ചിറ ഞക്കനാൽ പീടിക തറയിൽ കുടുംബാംഗമാണ്. മക്കൾ: കെ.എസ്. റോയ്, കെ.എസ്. എലിസബത്ത്, കെ.എസ്. രഞ്ജിത്, പരേതനായ കെ.എസ്. രാജൻ. മരുമക്കൾ: ഷൈനി, സൂസൻ, ലിജു, ബിൻസി.
ആലപ്പുഴ: ചാത്തനാട് പനവേലി പുരയിടത്തിൽ അബ്ദുൽ അസീസ് (84) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷൗക്കത്ത്, അബ്ദുൽ ജലീൽ (സൗദി), നസീമ, നവാസ്, റിയാസ്. മരുമക്കൾ: സീനത്ത്, ജാസ്മിൻ, സലീം, സഫിയ, അൻസിയ.
ചാരുംമൂട്: കരിമുളക്കൽ റോയി ഭവനിൽ എ.പി. ജോണിെൻറ ഭാര്യ പൊന്നമ്മ (65) നിര്യാതയായി. മക്കൾ: റീന മാത്തുണ്ണി, രാജു ജോൺ, റോയ് പി. ജോൺ. മരുമക്കൾ: മാത്തുണ്ണി ജോഷ്വ, ആലീസ് രാജു, എലിസബത്ത് റോയ്.
വടുതല: കോളത്തറ പരേതനായ കൊച്ചഹമ്മദ് മൗലവിയുടെ മകൻ ഇസ്മയിൽ (ഇസ്മയിൽ പാണാവള്ളി - 66) നിര്യാതനായി. ഭാര്യ: ജമീല. മകൻ: സഹീർ (മസ്കത്ത്). മരുമകൾ: റാഹത്ത്.
വള്ളികുന്നം: കടുവിനാലിൽ പുണ്യാവെട്ടത്ത് പരേതനായ രാമകൃഷ്ണെൻറ ഭാര്യ സുശീല (75) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, പുഷ്പാംഗദൻ, അനിൽ, അനിത. മരുമക്കൾ: പുരുഷൻ, ഗീത, ശുഭ, ഹരിദാസൻ.
ചാരുംമൂട്: എരുമക്കുഴി പുല്ലംപ്ലാവിൽ തെക്കേതിൽ സുരേന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: വത്സല ആർ. നായർ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് തൈച്ചിറ പുത്തൻവീട്ടിൽ ജലാലുദ്ദീൻ (58) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച രാത്രി 11ഓടെ വീടിനുസമീപമാണ് കുഴഞ്ഞുവീണത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷീബ. മക്കൾ: ജിൻഷ, നിഷ, നിഷാദ്. മരുമക്കൾ: മുജീബ്, അഫ്സൽ, സവിത.ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പുറക്കാട് മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
തുറവൂർ: തുറവൂർ എൻ.സി.സി കവലക്ക് തെക്കുവശത്ത് ഞായറാഴ്ച രാത്രി 11.30 ഓടെയുണ്ടായ ബൈക്കപകടത്തിൽ മരട് നെട്ടൂർ സ്വദേശിയായ യുവാവ് മരിച്ചു. കൈതവളപ്പ് ഷെരീഫിെൻറ മകൻ ഷഹാബാണ് (29) ആണ് മരിച്ചത്. ചേർത്തലയിൽ മരണ വീട്ടിൽ മറന്ന മൊബൈൽ ഫോൺ എടുക്കുന്നതിനായി തിരിച്ച് പോകുന്നതിനിടയിലാണ് അപകടം. തുറവൂർ ഭാഗത്തേക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് സമീപ പോസ്റ്റിലിടിച്ചെന്ന് കരുതുന്നതായി കുത്തിയതോട് പൊലീസ് പറഞ്ഞു. ഹെൽമറ്റ് തകർന്ന് റോഡരികിൽ വീണ് കിടന്ന ഷഹാബിനെ കണ്ട വഴിയാത്രക്കാരൻ കുത്തിയതോട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ് ആബിദ. സഹോദരൻ: ഷഹാസ്. ഖബറടക്കം നെട്ടൂർ മഹല്ല് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി.
മട്ടാഞ്ചേരി: പറവാനമുക്ക് ജന്മപറമ്പിൽ മേലേപുറത്ത് വീട്ടിൽ പരേതനായ എം.ബി. അഷ്റഫിെൻറ (ജൂനിയർ സൂപ്രണ്ട് ഓഫ് പൊലീസ്) ഭാര്യ റഹ്മത്ത് (65) നിര്യാതയായി. മക്കൾ: അനൂബ്, അസീബ്. മരുമക്കൾ: നൂർജഹാൻ, മൗസ്മി.