പേരാമംഗലം: ബൈക്കിടിച്ച് പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. മുണ്ടൂർ ശങ്കരംകണ്ടം ഊട്ടുമഠത്തിൽ വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ കൗസല്യ (78) യാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുണ്ടൂരിലായിരുന്നു അപകടം. നടന്നു പോകുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. മക്കൾ: അശോകൻ, രാധാകൃഷ്ണൻ , ഹരിദാസ്, സുരേഷ്, സന്തോഷ് മരുമക്കൾ: വനജ, സുനിത, ഷൈലജ, ബിന്ദു, സിനി.