കൂറ്റനാട് (പാലക്കാട്): തിരുമിറ്റക്കോട് അകിലാണം മഠത്തിൽ പുഷ്പകത്ത് വാസുദേവൻ (കലാമണ്ഡലം വാസുദേവൻ, 70) നിര്യാതനായി.
നടൻ, ഓട്ടൻതുള്ളൽ കലാകാരൻ, നൃത്താധ്യാപകൻ, മൃദംഗ വാദകൻ, ക്ഷേത്രകലാ അക്കാദമി സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാർഡ്, ഫോക് ലോർ അക്കാദമി അവാർഡ്, പുഷ്പകശ്രീ അവാർഡ് തുടങ്ങിയ 50ലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ കേശവൻ നമ്പീശൻ (കുഞ്ചൻ അവാർഡ് ജേതാവ്). മാതാവ്: പരേതയായ സാവിത്രി ബ്രാഹ്മണി അമ്മ. ഭാര്യ: ഗിരിജ. മക്കൾ: വൈശാഖ്, വരുണ. മരുമക്കൾ: ലക്ഷ്മീപ്രിയ, പ്രദീപ്.
സഹോദരങ്ങൾ: ഹരിദാസൻ (പന്തളം), നാരായണൻ (മേൽശാന്തി, കുട്ടറക്കാവ് ക്ഷേത്രം), ശ്രീദേവി (കഴനി), ഗീത (പാണ്ടിക്കാട്), പരേതനായ കലാമണ്ഡലം ഗീതാനന്ദൻ (ഓട്ടൻതുള്ളൽ കലാകാരൻ).