Obituary
പാലക്കാട്: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാലക്കാട് പട്ടാണിതെരുവ് രവീന്ദ്രനാണ് (49) മരിച്ചത്. കിണാശ്ശേരി തണ്ണീർപന്തലിന് സമീപം ബുധനാഴ്ച പുലർച്ചയാണ് അപകടം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പെരുവെമ്പിലേക്ക് ഓട്ടം പോയി മടങ്ങിവരുമ്പോഴാണ് അപകടം. പന്നി റോഡിന് കുറുകെ ചാടി നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞാണ് അപകടമെന്ന് കരുതുന്നു.
പട്ടാമ്പി: വണ്ടുന്തറയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വല്ലപ്പുഴ ചെറുകോട് കൊഴിഞ്ഞിപറമ്പിൽ കെ.പി. അബ്ദുറഹ്മാെൻറ മകൻ മുഹമ്മദ് ഷെരിഫാണ് (21) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. പരിേക്കറ്റ മുഹമ്മദ് ഷെരിഫിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപ്രതയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ചൊവ്വാഴ്ച വൈകീട്ടോടെയായണ് മരണം. മാതാവ്: സുഹറ. സഹോദരങ്ങൾ: കെ.പി. റഹൂഫ്, ഫഹിമിദ ഫെബിൻ.
പട്ടാമ്പി: കോഴിക്കുന്ന് വലിയവളപ്പിൽ ഹൈദ്രോസ് ഹാജി (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നവാസ്, റിയാസ്, ഫിറോസ്, ഹാരിസ്, ഫാത്തിമ. മരുമക്കൾ: ഹാരിഫ, തസ്നീം, ഷഹന, ഷെജില, വിൻഹാസ്.
അലനല്ലൂർ: മാളിക്കുന്നിലെ കാഞ്ഞിരക്കടവൻ മുഹമ്മദിെൻറ മകൻ അബ്ദുൽ കരീം (47) നിര്യാതനായി. ഭാര്യ: സുബൈറ. മക്കൾ: സഫ്ന ഷെറിൻ, ഷഹാന, മുഹമ്മദ് മുസ്തഫ. മരുമകൻ: മുഹമ്മദ് റാഫി.