കോഴിക്കോട്: മനുഷ്യാവകാശ പ്രവര്ത്തകന് കുണ്ടൂപറമ്പ് കമ്മളിപ്പറമ്പില് ചെറിയാന് തോട്ടുങ്കല്‍ (82) നിര്യാതനായി. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. ഭരണപരിഷ്കാരവേദി, അസോസിയേഷന് ഫോര്‍ ഹ്യൂമൻ റൈറ്റ്സ്, ഉപഭോക്തൃവേദി തുടങ്ങിയ സംഘടനകളിലെ ഭാരവാഹിയായിരുന്നു. കാന്‍സര്‍ ബോധവത്കരണ പ്രവര്ത്തകന്, മിശ്ര വിവാഹ സംഘാടകന്‍, പരിസ്ഥിതി, പാലിയേറ്റിവ് പ്രവര്ത്തകന്, റെഡ്ക്രോസ് വളന്റിയര്‍, ലേഖകന്‍, പ്രഭാഷകന്‍, രചയിതാവ് എന്നീ നിലകളിലും അറിയപ്പെട്ടു.
ഡോ. അംബേദ്കര്‍ അവാര്‍ഡ്, ധാര്‍മിക ദിനപത്രത്തിന്റെ എക്സലന്റ് അവാര്‍ഡ്, സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് കേരള പ്രശസ്തിപത്രം, സിറ്റിലൈറ്റ് ജൂബിലി പുരസ്കാരം തുടങ്ങിയവ ലഭിച്ചു. രക്ഷയുടെ ശബ്ദം എന്ന ബുള്ളറ്റിന്റെ പ്രസാധകനും എഡിറ്ററുമായിരുന്നു. ഭാര്യ: സുമതി (കോഴിക്കോട് കോർപറേഷന് റിട്ട. ജീവനക്കാരി). മക്കള്‍: മിനി (നാഗ്പുര്‍), ആര്. എസ്.എസ് കാരപ്പറമ്പ് നഗര്‍ വിദ്യാർഥി പ്രമുഖ് അനില്‍ ചെറിയാന് (പ്രധാനമന്ത്രി ജന്‍ ഔഷധി, ഈസ്റ്റ് ഹില്‍). മരുമക്കള്‍: സുമിത്ത്, അഭിരാമി.