കൊയിലാണ്ടി: മെയിന്‍ റോഡില്‍ മീത്തലെകണ്ടി പള്ളിക്കു സമീപം മിന്നത്ത് ഹൗസില്‍ പി.പി. അബൂബക്കര്‍ ഹാജി (80) നിര്യാതനായി. റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയറാണ്. ദീര്‍ഘകാലം മീത്തലെകണ്ടി ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറിയായിരുന്നു. എം.ഇ.എസ്, ജമാഅത്ത് പള്ളി, മീത്തലെകണ്ടി മദ്റസ കമ്മിറ്റികളില്‍ മെംബറാണ്. ഭാര്യ: ഷെരീഫ. മക്കള്‍: ഷാഹിദ, ആബിദ, മാഷിദ, മുഹമ്മദ് ശറഫുദ്ദീന്‍ (ദുബൈ), അബ്ദുല്‍ ബാസിത് (പ്രസിഡന്റ്, മുനിസിപ്പല്‍ യൂത്ത് ലീഗ്, സ്പെക്ട്രോ ബില്‍ഡേഴ്സ്), പരേതനായ അബ്ദുല്‍ നാസര്‍. മരുമക്കള്‍: അബ്ദുല്‍ റഷീദ് (എൻജിനീയര്‍ കോഴിക്കോട്), അഡ്വ. മുഹമ്മദ് സാജിത് (ദുബൈ), ജാസിദ് (കാപ്പാട്), നജുമ, ഷെഹ്സിയ, മെഹ.