വേളം: പെരുവയൽ മാങ്ങോട്ട് ജുമാ മസ്ജിദ് മഹല്ല് മുൻ പ്രസിഡൻറ് കുഴിച്ചാൽ ഇബ്രാഹിം ഹാജി (90) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഖാസിം ഇ.കെ (പ്രസിഡൻറ്, വേളം പഞ്ചായത്ത് മുസ്ലിംലീഗ്), മുജീബ് റഹ്മാൻ (െസക്രട്ടറി, കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ്), സമദ് (അധ്യാപകൻ, പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ, കെ.എച്ച്.എസ്.ടി.യു അക്കാദമിക് കൗൺസിൽ ചെയർമാൻ), കെ.സി. നൗഷാദ് (അധ്യാപകൻ, സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്, സിജി റിസോഴ്സ് പേഴ്സൻ), ജമീല, മൈമൂനത്ത്. മരുമക്കൾ: ഹസ്സൻകുട്ടി, കെ. സാദത്ത് (പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജന. സെക്രട്ടറി, അധ്യാപകൻ എം.ഐ.യു.പി സ്കൂൾ കുറ്റ്യാടി), സുലൈഖ, കെ.സി. സൽമ ടീച്ചർ (വേളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), മുന്ന (അധ്യാപിക, റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ ആയഞ്ചേരി), ഷാനിബ (അധ്യാപിക, ഹൈടെക് പബ്ലിക് സ്കൂൾ വട്ടോളി). സഹോദരങ്ങൾ: മൂസ, പരേതരായ കെ.സി. അമ്മദ്, അബ്ദുല്ല, ആയിഷക്കുട്ടി.