ഉളേള്യരി: വടകര എം.യു.എം. ഹൈസ്കൂൾ ചിത്രകലാ അധ്യാപകനും, മുട്ടുങ്ങൽ വി.ഡി.എൽ.പി.സ്കൂൾ മാനേജറും ആയിരുന്ന കന്നൂര് ഇടത്തിൽ കൃഷ്ണൻ മാസ്റ്റർ (85) നിര്യാതനായി. ദീർഘകാലം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായും സി.പി.ഐ ചോറോട്, കൈനാട്ടി ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ആത്മവിദ്യാസംഘം പ്രവർത്തകനും ജയകേരള കലാവേദി സെക്രട്ടറിയും ആയിരുന്നു. ഭാര്യ: ടി.കെ. ചന്ദ്രി. മക്കൾ: ശൈലേഷ് രാജ്, ചാന്ദ്നി, പരേതനായ രാഗേഷ് റോഷൻ. മരുമക്കൾ ബിജില, ഷംന, ഷിബിൻ (അസിസ്റ്റൻറ് സെക്രട്ടറി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ). സഹോദരങ്ങൾ: നാണു, രാഘവൻ, നാരായണി, പരേതരായ കണ്ണൻ, കുമാരൻ, ഗോപാലൻ, കുഞ്ഞിരാമൻ.