പറളി: എടത്തറയില്‍ പാത മുറിച്ചുകടക്കവെ കാറിടിച്ച് വയോധികന് മരിച്ചു. എടത്തറ പിള്ളക്കാട് രാമനാണ് (89) മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു അപകടം. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്. ഉടൻ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പരേതയായ ജാനകി. മക്കള്‍: വിശാലു, മണികണ്ഠന്, പാര്‍വതി, ഓമന, ശശികുട്ടന്, പരേതനായ രവി. മരുമക്കള്‍: പ്രിയ, പ്രേമ, പരേതയായ കോമളം.