തിരുവല്ല: റിട്ട. ജയിൽ ഡി.ഐ.ജി തിരുവല്ല അണ്ണവട്ടം പ്രാറ്റിടത്ത് പി.സി. ജോർജ് (94) നിര്യാതനായി. 1956ൽ കോട്ടയം സബ് ജയിൽ സൂപ്രണ്ടായിട്ടായിരുന്നു ആദ്യ നിയമനം. 1959ൽ കോട്ടയം സബ് ജയിൽ സംസ്ഥാനത്തെ ആദ്യ വനിത ജയിലായി പ്രഖ്യാപിക്കുമ്പോൾ ചുമതല വഹിച്ചു. കണ്ണൂരിലെ ദുർഗുണ പരിഹാര പാഠശാലയുടെ ആദ്യ സൂപ്രണ്ടാണ്. കണ്ണൂർ സെൻട്രൽ ജയിൽ, കോഴിക്കോട് ജില്ല ജയിൽ എന്നിവിടങ്ങളിൽ സൂപ്രണ്ടായിരുന്നു. ഭാര്യ: കോഴഞ്ചേരി കീഴ്കര പെല്ലേലിൽ മോളി. മക്കൾ: സാബു ജോർജ് (ഹ്യൂസ്റ്റൻ, യു.എസ്), സാജി (തൃശൂർ), സന്തോഷ് ജോർജ് (മാങ്ങാനം), സുരേഷ് ജോർജ് (തിരുവല്ല), സോമി (മൈസൂരു). മരുമക്കൾ: ആലീസ് (ഹ്യൂസ്റ്റൻ), പരേതനായ ജോൺസൻ (ഇരിങ്ങാലക്കുട), ഡാർലി പനവേലിൽ, അഞ്ജലി (യു.എസ്), മഹേഷ് മാമ്മൻ (മൈസൂരു).