ചാവക്കാട്: ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിനു സമീപം പരേതനായ മുണ്ടന്തറ കൃഷ്ണൻകുട്ടിയുടെ മകൻ ഗംഗാധരൻ (92) നിര്യാതനായി. എയർഫോഴ്സിൽ റിട്ട. ഓണററി ഫ്ലൈറ്റ് ലഫ്റ്റനൻറാണ്. ഭാര്യ: പരേതയായ യു.എ. രാധ (റിട്ട. എച്ച്.എം, എ.യു.പി സ്കൂൾ, ഒരുമനയൂർ).
മക്കൾ: സുരേഷ് ബാബു, സതീഷ് കുമാർ, രമേഷ് കുമാർ (മസ്കത്ത്), അജിത് കുമാർ. മരുമക്കൾ: അനിത (റിട്ട. അധ്യാപിക, എ.യു.പി സ്കൂൾ, ഒരുമനയൂർ), ഹേന, പിങ്കി (എൻജിനീയർ, മസ്കത്ത്), സുജിത. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.