നാദാപുരം: ജാതിയേരി കല്ലുമ്മൽ പള്ളിക്ക് സമീപം പനിച്ചിക്കൂൽ സി.പി.കെ അമ്മദ് മുസ് ലിയാർ (74) നിര്യാതനായി. കല്ലുമ്മൽ ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി, ജാമിഅ ഫലാഹിയ എക്സിക്യൂട്ടീവ് അംഗം, സുന്നീ യുവജന ഫെഡറേഷൻ വടകര താലൂക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ബിയ്യാത്തു. മക്കൾ: അഹമ്മദ്, അബ്ദുല്ല, സാലിഹ്, മൈമൂനത്ത്, ഹഫ്സ, സൽമ, മറിയം. മരുമക്കൾ: ഹമീദ്, കുഞ്ഞബ്ദുല്ല, അഷ്റഫ്, നസീർ, ഷംസീന, നൗശീറ, ഷഹാന. സഹോദരി: സാറ.