പെരുവയൽ: കായലം പരേതനായ റിട്ട. ആർമി കാപ്റ്റൻ മഠത്തിൽ പ്രഭാകരൻ നായരുടെ ഭാര്യ പുത്തൻപുരയിൽ കാർത്യായനിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: മീനാക്ഷിക്കുട്ടി ഓമശ്ശേരി, സുകുമാരൻ (കൗൺസൽ എൻജിനീയറിങ്, കാരപ്പറമ്പ), സ്വർണലത (കുന്ദമംഗലം വില്ലേജ് ഓഫിസ്), വിജയകുമാർ (പെയിന്റർ), രാജലക്ഷ്മി ഫറോക്ക് പേട്ട, രാജേഷ് പുത്തൻപുരയിൽ (സിവിൽ എൻജിനീയർ, റെൻസ്ഫെഡ് ജില്ല കമ്മിറ്റി അംഗം).
മരുമക്കൾ: ഗോപാലൻകുട്ടി നടുവിലക്കണ്ടിയിൽ ഓമശ്ശേരി, രഘുനാഥ് കൊളായിതാഴം, ഉഷാകുമാരി നടുവട്ടം, ഉഷ ഗോവിന്ദപുരം, പ്രമീള വയനാട് (പി.ഡബ്ല്യു.ഡി, മാനാഞ്ചിറ), പരേതനായ ആനന്ദ്കുമാർ ഫറോക്ക് പേട്ട. സഞ്ചയനം വ്യാഴാഴ്ച.