കടമേരി: ചെറിയ കുനുത്തല പാലോറപ്പറമ്പത്ത് മൊയ്തു ഹാജി (79) നിര്യാതനായി. കടമേരി റഹ്മാനിയ അറബിക് കോളജ് പ്രവർത്തക സമിതി അംഗം, മിഫ്താഹുൽ ഉലൂം സെക്കൻഡറി മദ്രസ മാനേജിങ് കമ്മിറ്റി അംഗം, തുമ്പിയോട്ടു കുന്നുമ്മൽ ജുമാ മസ്ജിദ് നിർമാണ കമ്മിറ്റി വൈസ് പ്രസിഡന്റ്, ആയഞ്ചേരി പഞ്ചായത്ത് മനോവികാസ് സ്പെഷ്യൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഖദീജ. മക്കൾ: സിദ്ധീഖ് (യു.എ.ഇ), സിറാജ്, ഹംസ (ഖത്തർ), ഹാജറ, നസീമ, ഫൗസിയ, ഹാരിസ്. മരുമക്കൾ: മജീദ് വട്ടക്കണ്ടി (വില്യാപ്പള്ളി), കുഞ്ഞമ്മദ് പിലാത്തോട്ടത്തിൽ (കാക്കുനി), സക്കീർ (ദേവർകോവിൽ), സമീറ ചാലിൽ, ഷംസിയ (വളയം), ഫൗസിയ (പടിഞ്ഞാറത്തറ). സഹോദരങ്ങൾ: അമ്മദ് മഞ്ഞാമ്പുറത്ത് (കോട്ടപ്പള്ളി), മൂസ്സഹാജി, പരേതനായ അന്ത്രു.