കൊടുവള്ളി: മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനും പ്രമുഖ സഹകാരിയുമായ വേളാട്ട് അഹമ്മദ് മാസ്റ്റർ (72) നിര്യാതനായി. സംസ്ഥാന ഹൗസിങ് ബോർഡ് ഡയറക്ടർ, കൊടുവള്ളി ഗ്രാമപഞ്ചായത്ത് അംഗം, ദീർഘകാലം കൊടുവള്ളി ഹൗസിങ് സൊസൈറ്റി പ്രസിഡൻറ്, ജില്ല കാർഷിക വികസന ബാങ്ക് ഡയറക്ടർ, എസ്.ടി.യു ദേശീയ എക്സിക്യൂട്ടിവ് അംഗം, സംസ്ഥാന സെക്രട്ടറി, ജില്ല ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് മണ്ഡലം-പഞ്ചായത്ത് ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, പറമ്പത്ത്കാവ് മഹല്ല് വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വളവന്നൂർ ബാഫഖി യത്തീംഖാന, കാരന്തൂർ മർകസ് ഹൈസ്കൂൾ എന്നിവയിൽ അധ്യാപകനായിരുന്നു.
ഭാര്യ: കൗലത്ത്. മക്കൾ: നസീഫ് അഹമ്മദ്, നബീൽ അലി, നിഹാദ് അഹമ്മദ്. മരുമക്കൾ: സജ്ന അണ്ടോണ, ജിംന ഷെറിൻ എളേറ്റിൽ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ ഹാജി, അസൈൻ (റിട്ട. ബി.ഡി.ഒ), ആയിഷ ചെമ്പ്രക്കാട്ട്, ഫാത്തിമ ആനോത്ത്, പരേതരായ അബൂബക്കർ ഹാജി, അബ്ദു, സൈദ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ.