മുക്കം: കാരമൂല കിളിവായിൽ അമ്മു (89) നിര്യാതയായി. ഭർത്താവ്: പരേതനായ കറപ്പൻ. മക്കൾ: രാധ, മോഹൻദാസ്, ശാന്ത കുമാരി, ശിവദാസൻ, സുനിത രജനി, സുജനി, പരേതയായ അനിത. മരുമക്കൾ: രാമൻ (തിരുവമ്പാടി), ശിവദാസൻ (അരീക്കോട്), സുരേഖ (തൃക്കളയൂർ), റീജ (ചൂലൂർ), രാജൻ (നായർകുഴി), ബാബു (മങ്ങാട്), ഷൈജു (എളേറ്റിൽ വട്ടോളി). സഞ്ചയനം ശനിയാഴ്ച.