Obituary
നാദാപുരം: പിലാവുള്ളതിൽ സി.കെ. രാജൻ (58- സി.കെ.ആർ ടൈലേഴ്സ്, കല്ലാച്ചി) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ജാൻസി, ജിതിൻരാജ്. മാതാവ്: മാതു. സഹോദരങ്ങൾ: പരേതനായ ബാലൻ, ലീല, ശാന്ത, പവിത്രൻ, സുരേഷ്. മരുമകൻ: ജിതിൻ.
അരക്കിണർ: ചാക്കേരിക്കാട്പറമ്പിൽ പരേതനായ സൈതലവിയുടെ ഭാര്യ കളത്തിങ്ങൽ ഖദീജ (65) നിര്യാതയായി. മക്കൾ: ഹാരിസ് (എസ്.വൈ.എസ് അരക്കിണർ യൂനിറ്റ് സെക്രട്ടറി), മുഹമ്മദ് റഫീഖ് നിസാമി, സിയാദ്. മരുമക്കൾ: സെമീറ, സൈനബ, മഹ്സൂമ.
ഇരിങ്ങൽ: മൂരാട് തെരുവിൽ കുറ്റിയിൽ വയലിൽ മനോജിന്റെ മകൾ ആതിര (21) നിര്യാതയായി. മാതാവ്: ഷീബ. സഹോദരി: ആരതി
ബാലുശ്ശേരി: പനങ്ങാട് കറ്റോട് കൊട്ടാരക്കുന്നത്ത് വേണു നായർ (62) നിര്യാതനായി: ഭാര്യമാർ: പരേതയായ ശോഭന, മിനി. മക്കൾ: വിപിൻലാൽ, നിപിൻലാൽ. മരുമക്കൾ: ആരതി, സ്വാതി. സഹോദരി: ശാരദ
വടകര: കുരിക്കിലാട് കിടഞ്ഞോത്ത സി.കെ. അശോകൻ(58) നിര്യാതനായി. പിതാവ്: നാരായണൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: സുധ. മക്കൾ: അക്ഷയ് അശോക്, സമിത്ത് അശോക്. സഹോദരങ്ങൾ: പ്രേമൻ, ഷൈല.
പയ്യോളി: നെല്ല്യേരി മാണിക്കോത്ത് പരദേവതക്ഷേത്രം കാരണവർ കൊളപ്പന്നാരി രാമകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ജയരാജൻ (ശ്രീ ഗോകുലം ചിറ്റ് ഫണ്ട് മലപ്പുറം), ശോഭന, റീജ(സെക്രട്ടറി, വടകര എജുക്കേഷൻ കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: സുരേഷ് കുമാർ (വിമുക്തഭടൻ), സി. പ്രദീപൻ (അഡ്വക്കറ്റ് ക്ലർക്ക്, വടകര) അനില (കണ്ണൂക്കര). സംസ്കാരം ഞായറാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.
കുന്ദമംഗലം: ഒതയോത്ത് മാമുക്കോയ(63) നിര്യാതനായി. മർകസ് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: മുജീബ്, മുനീർ, മുനീറ. മരുമക്കൾ: അബ്ദുൽ മജീദ്, സുനീറ, ഫസീല. മയ്യിത്ത് നമസ്കാരം ഞായർ ഒമ്പതു മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ.
മേപ്പയ്യൂർ: മുയിപ്പോത്ത് എടവനകുനി കണാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: നിർമല, ദേവി, ലത, മനോജ്, മജീഷ്. മരുമക്കൾ: ചാത്തു കോട്ടപ്പള്ളി, ദാസൻ നെല്ല്യാടി, ബാബു കീഴൽ, ഷിബിജ, ധന്യ.
കുറ്റ്യാടി: വളയന്നൂരിലെ പരേതനായ കൊയിലോത്തുകണ്ടി നാരായണൻ നായരുടെ ഭാര്യ കല്യാണിയമ്മ (92) നിര്യാതയായി. മക്കൾ: ജാനു, ചന്ദ്രൻ (സ്വദേശി ഹോട്ടൽ കുറ്റ്യാടി ), ചന്ദ്രി, ഓമന, ഗീത. മരുമക്കൾ: പുഷ്പ മോന്താൽ, ശേഖരൻ ശ്രീകണ്ഠാപുരം, ദേവദാസ് കോഴിക്കോട്, പരേതരായ കൃഷ്ണൻ മൊകേരി, ബാലൻ കുറ്റ്യാടി.
ബാലുശ്ശേരി: പനായി പനായിടം പരദേവതാ ക്ഷേത്രം മേൽശാന്തി, കോച്ചാംവെള്ളി ഇല്ലത്ത് ശങ്കരൻ നമ്പൂതിരി (76) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം (എടവങ്ങാട്ട് ഇല്ലം). മക്കൾ: കെ.വി നാരായണൻ (എക്സിക്യൂട്ടിവ് ഓഫിസർ, മലബാർ ദേവസ്വം), ഗീത, മിനി. മരുമക്കൾ: രാമചന്ദ്രൻ (ആയാടത്തില്ലം, വടകര), ഷീജ (മേച്ചേരി പനമരം), പുരുഷോത്തമൻ (പുതിയിടം, കക്കട്ടിൽ).
ബേപ്പൂർ: നടുവട്ടം പൂളക്കൽ പറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ സുലോചന (77) നിര്യാതയായി. മക്കൾ: ശിവൻ, സുമ, മിനി. മരുമക്കൾ: മോഹൻദാസ്, ബാബു, ബിജി. സംസ്കാരം ഞായറാഴ്ച ഒമ്പതു മണിക്ക് മാനാരി ശ്മശാനത്തിൽ.
ആയഞ്ചേരി: മംഗലാട് എള്ളോടി മലയിൽ പൊക്കൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രകാശൻ, വിജിത്ത്, വിജേഷ്, വിനീഷ. മരുമക്കൾ: ബാബു, റഷില, ദിവ്യ, വനജ. സഹോദരങ്ങൾ: കുമാരൻ, പൊക്കി, പാറു, ശാന്ത.