Obituary
മീനങ്ങാടി: താഴത്തുവയൽ കുമ്പളേരി പഴമ്പിള്ളി വീട്ടിൽ പരേതനായ പൗലോസിന്റെ മകൻ ഷാജി പോൾ (56) നിര്യാതനായി. മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ വയനാട് ജില്ല എക്സിക്യൂട്ടിവ് അംഗവും നാടക- ടെലിഫിലിം അഭിനേതാവും പൊതു പ്രവർത്തകനുമാണ്. സംസ്കാരം 23ന് രാവിലെ 10ന് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ വലിയ പള്ളി മീനങ്ങാടിയിൽ. ഭാര്യ: വിൻസി ഷാജി. മക്കൾ: ഷാവിൻ ഷാജി, വിനിഷ ഷാജി. സഹോദരങ്ങൾ: പി.പി. ജോണി, ലൂസി, സിസ്റ്റർ ലുധിയ (കോട്ടയം).
കെല്ലൂർ: കാരാട്ടുകുന്ന് പൈത്തിനികണ്ടി അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: മമ്മൂട്ടി, മൊയ്തീൻ, ഹൈദരലി, ഷൈജൽ, സൈനബ, ഷമീന. മരുമക്കൾ: സാദിഖ് കൽപറ്റ, നജീബ് മാനന്തവാടി സീനത്ത്, ഷഫീന, ഫൗസിയ.
കേണിച്ചിറ: അപ്പാട് പുറക്കുന്നേൽ സദാശിവൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീല, ബിന്ദു, പരേതയായ ഗിരിജ. മരുമക്കൾ: ജനാർദനൻ, ബാബുരാജ്, സോജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കേണിച്ചിറ വീട്ടുവളപ്പിൽ.
കൽപറ്റ: ഒന്നേയാർ തിരുവണ്ണൂർ രാമൻ (77) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: പരേതനായ നിഖിലേഷ്, നിഷ, നിതീഷ്. മരുമക്കൾ: മീര, ഹരികൃഷ്ണൻ, വിജീഷ.
സുൽത്താൻ ബത്തേരി: വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. റഹ്മത്ത് നഗർ മഠത്തിൽ യൂനുസിന്റെ ഭാര്യ ഹസീന (35) ആണ് മരിച്ചത്. ഹസീനയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുടുംബം വാടകക്ക് താമസിക്കുന്ന വീട്ടുമുറ്റത്തെ കിണറ്റിൽ വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ: മിദിലാജ്, മിൻഹ ഫാത്തിമ.
കല്ലോടി (വയനാട്): അമിത അളവിൽ ഉറക്കഗുളിക കഴിച്ച് അവശ നിലയിൽ കണ്ടെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മരിച്ചു. എടവക പഞ്ചായത്ത് ഓഫിസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി പുത്തന്‍പുരയില്‍ എ. ശ്രീലത (46) ആണ് ആശുപത്രിയിൽ മരിച്ചത്. എടവക പന്നിച്ചാലില്‍ വാടകക്ക് താമസിച്ചുവരുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ ഉറക്ക ഗുളിക അമിതമായി കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയില്‍ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ്: ഹരിദാസ്.
കല്ലോടി (വയനാട്): അമിത അളവിൽ ഉറക്കഗുളിക കഴിച്ച് അവശ നിലയിൽ കണ്ടെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മരിച്ചു. എടവക പഞ്ചായത്ത് ഓഫിസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശിനി പുത്തന്‍പുരയില്‍ എ. ശ്രീലത (46) ആണ് ആശുപത്രിയിൽ മരിച്ചത്. എടവക പന്നിച്ചാലില്‍ വാടകക്ക് താമസിച്ചുവരുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഉറക്ക ഗുളിക അമിതമായി കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയില്‍ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ്: ഹരിദാസ്.
സുൽത്താൻ ബത്തേരി: മീനങ്ങാടിയിലെ ഓട്ടോ ഡ്രൈവർ പുഴംകുനി മുലായങ്ങൽ എം. സിറാജ് (42) നിര്യാതനായി. ഭാര്യ: മുസൈബ. മക്കൾ: ആഷിഖ്, അർഷിദ.
കെല്ലൂർ: പഴഞ്ചേരി കുനീലെ കാട്ടിൽ ഹംസ മുസ്ലിയാരുടെ മകൻ ഉബൈദ് (35) നിര്യാതനായി. മാതാവ്: സുലൈഖ (നാദാപുരം). സഹോദരങ്ങൾ: ശഫാസ്, റാഷിദ്, മൈമൂന, റഷീദ.
സുൽത്താൻ ബത്തേരി: മൂലങ്കാവ് ഓടപ്പള്ളം കുന്നത്ത് ഉലഹന്നാൻ (76) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: മത്തായി, ഷാജി, ജോസ്, പരേതയായ സിസിലി, ജോർജ്. മരുമക്കൾ: ബിന്ദു, ജോളി.
മക്കിയാട്: തേറ്റമല പള്ളി പീടികയിലെ വ്യാപാരി കളരി പറമ്പിൽ മൊയ്തീൻ (81) നിര്യാതനായി. ഭാര്യമാർ: ബീവി, ഫാത്തിമ. മക്കൾ: മറിയം, അഷറഫ്, മജീദ്, സൂറ, ബഷീർ, കബീർ, സമീർ, റഹ്ന.
തരിയോട്: കൊച്ചുമലയില്‍ തോമസ് (55) നിര്യാതനായി. ഭാര്യ: റോസ. മക്കള്‍: അനൂപ് (വനം വകുപ്പ്), അരുണ്‍ (ആയുര്‍വേദ തെറപ്പിസ്റ്റ്, നടവയല്‍). സഹോദരങ്ങള്‍: അന്നക്കുട്ടി, ജോസ് കല്ലോടി, മേരിക്കുട്ടി, ത്രേസ്യാമ്മ (റിട്ട. റെയില്‍വേ ഉദ്യോഗസ്ഥ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തരിയോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
മാനന്തവാടി: അഞ്ചുകുന്ന് വെള്ളരി വയൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ശരിമന്ദിരത്തിൽ ജാനകി അമ്മ (84) നിര്യാതയായി. മക്കൾ: ശാന്ത, ഷീല, പരേതയായ സുമിത്ര, ശശി. സംസ്കാരം ഞായറാഴ്ച 10ന്.