കാങ്കോൽ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും എരമം നോർത്ത് ബ്രാഞ്ച് അംഗവും കർഷക സംഘം പ്രവർത്തകനുമായിരുന്ന ആർ. കൃഷ്ണ പൊതുവാൾ (87) നിര്യാതനായി. ദീർഘകാലം സി.പി.എം എരമം നോർത്ത് ബ്രാഞ്ച് സെക്രട്ടറി, എരമം കുറ്റൂർ സർവിസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, എരമം വിജ്ഞാന ഗ്രന്ഥാലയം പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: കെ.വി. ജാനകി. മക്കൾ: ബാബുരാജ്, സജിത (ജീവനക്കാരി പയ്യന്നൂർ ഗവ. ആശുപത്രി), പ്രകാശൻ, പ്രിയേഷ്. മരുമക്കൾ: തങ്കമണി, മായ, നിഷ, പരേതനായ നാരായണൻ. സഹോദരങ്ങൾ: കരുണാകര പൊതുവാൾ, മാധവി അമ്മ, ജാനകി അമ്മ, പരേതരായ രാഘവ പൊതുവാൾ, കാർത്യായനി അമ്മ.