Obituary
കുന്നത്തങ്ങാടി: സേവന റോഡിൽ പൊന്മാണി പരേതനായ ദേവസ്സിയുടെ ഭാര്യ ത്രേസ്യാമ (83) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, തോമസ്, ജോസ്, മേഴ്സി, ആന്റോ, റോയ്, ജെയിംസ്. മരുമക്കൾ: പൗളി, ജാൻസി, ഡെയ്സി, ചിൽസി, നിഷ.
തൃശൂർ: പൂങ്കുന്നം തൊട്ടേക്കാട് ലെയ്ൻ വിശ്രാം ഐക്കൺ 6 ഇ ഫ്ലാറ്റിൽ കല്യാണിക്കുട്ടിയമ്മ (90) നിര്യാതയായി. ചേലക്കര താമറ്റൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചേറുങ്ങോട്ടിൽ ഗോവിന്ദൻകുട്ടി നായർ. മക്കൾ: വിജയലക്ഷ്മി, മുരളീധരൻ, ലീല, ഷീല. മരുമക്കൾ: രമാദേവി, ജയരാജൻ, പരേതരായ മോഹൻദാസ്, മുരളീധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കൊടുങ്ങല്ലൂർ: പൂവ്വത്തുംകടവ് പാലപ്പറമ്പിൽ മാണിയുടെ മകൻ രാമകൃഷ്ണൻ (76) നിര്യാതനായി. പൂവ്വത്തുംകടവ് ട്രാക്ടർ സമരമുൾപ്പെടെ കർഷകത്തൊഴിലാളി സമരമുഖത്തെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: ചന്ദ്രമതി. മക്കൾ: രതീഷ്, രാജേഷ്, രമിത, രജനീഷ്. മരുമക്കൾ: സിന്ധു, ശാരിക, രാജേഷ്, ഭുവന.
വെള്ളിക്കുളങ്ങര: മോനടി കൊളങ്ങര വീട്ടിൽ സുബ്രന്റെ മകൻ രവി (62) നിര്യാതനായി. ഭാര്യ: വിജയ. മക്കള്: രഞ്ജിത്, ആതിര.
അഗളി: എലിപ്പനി ബാധിച്ച് ആദിവാസിയായ 17കാരൻ മരിച്ചു. അട്ടപ്പാടി ഷോളയൂർ പെട്ടിക്കൽ ഊരിലെ വെള്ളിങ്കിരിയുടെ മകൻ അനീഷാണ് മരിച്ചത്. പനിയും ശ്വാസം മുട്ടലിനെയും തുടർന്ന് അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.ഒമ്പതാം തീയതി കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിനെ വിദഗ്ധ പരിശോധനകൾക്ക് ജില്ല ആശുപത്രിയിലേക്ക് അയച്ചു. പത്താം തീയതി മരിച്ചു. പനി മൂർച്ഛിച്ചതാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീടുള്ള പരിശോധനയിൽ എലിപ്പനി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
അഗളി: എലിപ്പനി ബാധിച്ച് ആദിവാസിയായ 17കാരൻ മരിച്ചു. അട്ടപ്പാടി ഷോളയൂർ പെട്ടിക്കൽ ഊരിലെ വെള്ളിങ്കിരിയുടെ മകൻ അനീഷാണ് മരിച്ചത്. പനിയും ശ്വാസം മുട്ടലിനെയും തുടർന്ന് അഗളി സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
ഒമ്പതാം തീയതി കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിനെ വിദഗ്ധ പരിശോധനകൾക്ക് ജില്ല ആശുപത്രിയിലേക്ക് അയച്ചു. പത്താം തീയതി മരിച്ചു. പനി മൂർച്ഛിച്ചതാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീടുള്ള പരിശോധനയിൽ എലിപ്പനി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
ഒറ്റപ്പാലം: പാലപ്പുറത്ത് കത്തിനശിച്ച ഓട്ടോറിക്ഷക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പാലപ്പുറം മഠത്തൊടി വീട്ടിൽ രാമദാസ് (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.40ഓടെയാണ് രാമദാസിന്റെ വീടിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. അയൽക്കാർ തീ അണച്ച് പരിശോധിച്ചപ്പോൾ വാഹനത്തിന്റെ പിൻസീറ്റിൽ പൊള്ളലേറ്റു മരിച്ച നിലയിൽ രാമദാസിനെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
വടക്കഞ്ചേരി: പഴയ ചന്തപ്പുര ജൈലാവുദ്ദീൻ റാവുത്തർ (65) നിര്യാതനായി. ഭാര്യ: സുഹറാബാനു. മക്കൾ: ഷമീമ, ഷബീഹ, ഷമീർ. മരുമക്കൾ: റഫീഖ്, അബ്ദുൽ നാസർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടക്കഞ്ചേരി മുഹ്യിദ്ദീൻ ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പെരുവമ്പ്: പാലത്തുള്ളി ക്രിസന്റെ മഹൽ അബ്ദുൽ കരീം റാവുത്തറിന്റെ മകൻ ഷെയ്ഖ് മുസ്തഫ (76) നിര്യാതനായി. മക്കൾ: ഷാജഹാൻ, റഫീഖ്. മരുമക്കൾ: സഫിയ, സജിന.
കല്ലടിക്കോട്: പറക്കാട് വീട്ടിൽ പി.എ. അബ്ദുൽ സലാം (48) നിര്യാതനായി. കല്ലടിക്കോട് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫിസറാണ്. പിതാവ്: ആലിക്കുട്ടി. മാതാവ്: ഷെരീഫ. ഭാര്യ: ജസ്ന. മക്കൾ: ആസിഫ്, അജിൽ. സഹോദരങ്ങൾ: ജാഫർ, ഖദീജ, നൂർജഹാൻ, ജസീന.
കോങ്ങാട്: മാരിയിൽ ഗോപാലകൃഷ്ണൻ നായർ (90) തിരുപ്പൂരിൽ നിര്യാതനായി. ഭാര്യ: പരേതയായ പാർവതി അമ്മ. മക്കൾ: ഇന്ദിരാദേവി (റിട്ട. വ്യവസായ വകുപ്പ്), ബാലസുബ്രഹ്മണ്യൻ, രാജേന്ദ്രൻ, പത്മനാഭൻ. മരുമക്കൾ: ശോഭന, രാധ, പ്രിയ, പരേതനായ മുരളീധരൻ.
അലനല്ലൂർ: ഭീമനാട് കളം പരേതനായ ചാത്തന്റെ ഭാര്യ വെളുത്തക്കി (82) നിര്യാതയായി. മക്കൾ: കുഞ്ചിര, ജാനകി, സുജാത, പരേതനായ രാജ്കുമാർ. മരുമക്കൾ: കുട്ടൻ, കാളി, സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.
ആലത്തൂർ: വെങ്ങന്നൂർ പേഴോട്ടിൽ മണി (67) നിര്യാതനായി. പിതാവ്: പരേതനായ പൊന്നൻ. മാതാവ്: പരേതയായ ചിന്ന. ഭാര്യ: സരോജിനി. മക്കൾ: നിധിമോൾ, നിഷ. മരുമകൻ: റിനേഷ്. സഹോദരങ്ങൾ: കണ്ണൻ, കൃഷ്ണൻകുട്ടി, തങ്ക, തത്ത, ഓമന.