കൂട്ടിലങ്ങാടി: പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവും പെരിങ്ങോട്ടുപുലം മഹല്ല് സെക്രട്ടറിയുമായിരുന്ന പാലോളി സൈനുദ്ദീൻ (63) നിര്യാതനായി. പരേതരായ പാലോളി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകനാണ്. ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹം മക്കയിലും നാട്ടിലും പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
മക്ക കെ.എം.സി.സി സെക്രട്ടറി, ട്രഷറർ, മക്ക ഇസ്ലാമിക് സെന്റർ സ്ഥാപക അംഗം, സെക്രട്ടറി, മഹല്ല് സെക്രട്ടറി, വാർഡ് മുസ്ലിം ലീഗ്, ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എക്സ് മക്ക കെ.എം.സി.സി പ്രവർത്തക കൂട്ടായ്മ സെക്രട്ടറിയുമായിരുന്നു. വിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ്.
ഭാര്യ: നടുത്തൊടി മണ്ണിൽ ഹഫ്സത്ത് (കോൽമണ്ണ). മക്കൾ: സൈനുന്നീസ, മുഹമ്മദ് അസ്ഹർ, ഷഫ്ല, ഷാദിയ.
മരുമക്കൾ: നിഷാജ് വേങ്ങര, ഷമീം (മക്കരപറമ്പ്), ഹിബ (പാണക്കാട്). സഹോദരങ്ങൾ: പാലോളി മുഹമ്മദലി (മങ്കട മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്), ആയിഷ.