കൊയിലാണ്ടി: നടേരി അണേല പിലാക്കാട്ട് ദാമോദരൻ നായർ (84) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: ശിവദാസൻ (കുവൈത്ത്, ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ കമ്മിറ്റി ജില്ല പ്രസിഡന്റ്), ഷാജു പിലാക്കാട്ട് (കേരള ബാങ്ക്, ജീവനക്കാരൻ ഉള്ള്യേരി, കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം സെക്രട്ടറി), ഷാലു (കുവൈത്ത്), സോജ, ശ്രീജ.
മരുമക്കൾ: പരേതനായ രാജീവൻ കൊല്യേരി (അരിക്കുളം), അജിത്ത് ചെങ്ങോട്ടുകാവ് (കാം കോ-എറണാകുളം), ഷീല (കുറുവങ്ങാട്), നിത്യ (വീരവഞ്ചേരി), ഉബിത (മേലൂർ). സഹോദരങ്ങൾ: ശ്രീദേവിക്കുട്ടി അമ്മ (ഒറ്റക്കണ്ടം), ഗൗരി അമ്മ, പരേതരായ ഉണ്ണീരിക്കുട്ടി നായർ, ദേവകി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച.