ശാസ്താംകോട്ട: കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം മുൻ പ്രസിഡന്റും ഡി.സി.സി അംഗവും പതാരം സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ഡയറക്ടുമായിരുന്ന പതാരം തോട്ടുകര ബംഗ്ലാവിൽ പരേതനായ തോട്ടുകര എം. രാമാനന്ദന്റെ ഭാര്യ രോഹിണിക്കുട്ടി (82) നിര്യാതയായി. മക്കൾ: ആർ. ഗായത്രി ദേവി, ആർ. മണിമേഖല (റിട്ട. ഹെഡ്മിസ്ട്രസ്, ആയൂർ ജവഹർ യു.പി.എസ്), ആർ. ഗോദവർമ, ആർ. റാംകുമാർ. മരുമക്കൾ: എം.കെ. സുദേവൻ, വി. വിജയസേനൻ, ലത (അധ്യാപിക, ഗുഹാനന്ദപുരം എച്ച്.എസ്), സുകന്യ (എസ്.എം.എച്ച്.എസ്.എസ്, പതാരം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം 13ന് രാവിലെ എട്ടിന്.