പുനലൂര്‍: പൊളിക്കുന്നതിനിടെ പഴയ വീടിെൻറ ഭിത്തി തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ മനോഹരന് (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നാണ് അപകടം.
പരവട്ടം തുണ്ടില്‍വീട്ടില്‍ മോഹനെൻറ വീടിെൻറ ഭിത്തി പൊളിക്കുന്നതിനിടെയാണ് സംഭവം. പരിക്കുപറ്റിയ മനോഹരനെ ഉടന്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കും ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശ്യാമള.
മക്കള്‍: മായ, മഹേഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന്.