കുറിയന്നൂർ: കേരള ഗവ. മൃഗസംരക്ഷണ വകുപ്പ് റിട്ട. ജോയൻറ് ഡയറക്ടർ ചെമ്പകത്തിനാൽ ഡോ. സി.എസ്. എബ്രഹാം (82) നിര്യാതനായി. കുറിയന്നൂർ വൈ.എം.സി.എ സെക്രട്ടറി, കുറിയന്നൂർ ബ്രദറൺ സഭ ശുശ്രൂഷകൻ, കുമ്പനാട് ബ്രദറൺ മേഴ്സി ഹോം ട്രസ്റ്റ് സെക്രട്ടറി, പ്രസിഡൻറ്, കെ.ഇ.എം ഫണ്ട് ജോയൻറ് സെക്രട്ടറി, ബഥനി ബൈബിൾ സ്കൂൾ ഉപദേശക സമിതി അംഗം, കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗവേണിങ് ബോഡി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തൃശൂർ കണ്ണമ്പുഴ മണ്ണുത്തി കുടുംബാംഗം എൽസി. മക്കൾ: സാബു എബ്രഹാം (ക്രിയേറ്റിവ് ഡയറക്ടർ, അൽഗം മീഡിയ പ്രോഡക്ട്സ് കൊച്ചി, ഗവേർണിങ് ബോഡി അംഗം തിരുവല്ല മെഡിക്കൽ മിഷൻ), രാജു എബ്രഹാം (ബാസ്കറ്റ്ബാൾ കോച്ച്, സ്പോർട്സ് കൗൺസിൽ). മരുമക്കൾ: സൂസി, ലെനി. സംസ്കാരം ചൊവ്വാഴ്ച 9.45 മുതൽ കുറിയന്നൂർ ബ്രദറൺ സഭാഹാളിൽ പൊതുദർശനത്തിനുശേഷം 12ന് സെമിത്തേരിയിൽ.