റാന്നി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചേത്തയ്ക്കൽ കുന്നത്തുപറമ്പിൽ കെ.വി. രാജനാണ് (60) മരിച്ചത്. ശനിയാഴ്ച രാത്രി പത്തരക്ക് മണിമല കറിക്കാട്ടൂരിന് സമീപം ആഞ്ഞിലിമൂട്ടിലാണ് സംഭവം.
ബൈക്ക് ഓടിച്ചിരുന്ന രാജന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: ഓമന. മക്കൾ: രമ്യ, രാഹുൽ.
മരുമക്കൾ: മനോജ്, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.