തിരുവല്ല: വള്ളംകുളം തിരുവാമനപുരം നെല്ലുമങ്ങാട്ട് എസ്. വിജയകുമാരൻ നായർ (റിട്ട. പ്രിൻസിപ്പൽ, കടപ്ര കണ്ണശ്ശ സ്മാരക ഹയർസെക്കൻഡറി സ്കൂൾ -78) നിര്യാതനായി. പാണ്ടനാട് ചങ്ങരത്ത് കുടുംബാംഗമാണ്. ഭാര്യ: സരോജിനിയമ്മ (റിട്ട. ടീച്ചർ, നാഷനൽ ഹൈസ്കൂൾ, വള്ളംകുളം). മക്കൾ: ശ്രീജ (ടീച്ചർ, എസ്.വി.ജി.വി.എച്ച്.എസ്, കിടങ്ങന്നൂർ), ശൈജ (ടീച്ചർ, ജി.വി.എച്ച്.എസ്.എസ്, തൊടുപുഴ). മരുമക്കൾ: പരേതനായ രജികുമാർ, ഡോ. സുദർശന കുമാർ (പ്രഫ. എം.ജി യൂനിവേഴ്സിറ്റി).