മുണ്ടൂർ: മുണ്ടൂർ ചൊക്കിനി വീട്ടിൽ സഞ്ജയൻ (44) കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. മുണ്ടൂർ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. പിതാവ്: സി.ആർ. ബാലൻ (മുണ്ടൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ്). മാതാവ്: ശാന്തകുമാരി. ഭാര്യ: ഭാവന. മക്കൾ: സഞ്ജന, ശ്രേഷ്ഠ. സഹോദരങ്ങൾ: സജിമോൻ (സഹ സംവിധായകൻ), സജിത, സന്തോഷ് (കരസേന).
മംഗലംഡാം: ചിറ്റടി പുളിഞ്ചോട് പരേതനായ വേലായുധെൻറ ഭാര്യ ചെല്ല (76) നിര്യാതയായി. മക്കൾ: സുന്ദരി, ശാന്ത, കോമളം, ദേവി, ബിന്ദു, സന്തോഷ്. മരുമക്കൾ: കൃഷ്ണൻ, പൊന്നൻ, ആറുമുഖൻ, ശിവൻ, അംബിക, പരേതനായ ചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠത്തിൽ.
പത്തിരിപ്പാല: മണ്ണൂർ ഒന്നാംമൈൽ കളാംകോട്ടിൽ സുലൈമാെൻറ ഭാര്യ ഹാജറുമ്മ (76) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ഹവ്വാഉമ്മ, മുഹമ്മദ്, ജമീല, അബ്ദുറഹ്മാൻ, ബദറുദ്ദീൻ, ഷാജിത. മരുമക്കൾ: വീരാൻകുട്ടി, സുലൈമാൻ, കാസിം, സക്കീന, ഖദീജ, സക്കീന.
പുതുപ്പരിയാരം: വാക്കിൽപ്പറമ്പ് കളരിക്കൽ വീട്ടിൽ രതീഷ് (36) കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: ജനാർദനൻ. മാതാവ്: വത്സല. ഭാര്യ: ഗ്രീഷ്മ. മകൾ: അലംകൃത. സഹോദരങ്ങൾ: ആഷ, നിഷ.